1. News

കേരളത്തില്‍ ഭക്ഷ്യസുരക്ഷ സജീവ ചര്‍ച്ചയാകുന്നു

കോവിഡ് 19 ലോക്ഡൗണ്‍ അനിശ്ചിതമായി നീളുകയാണെങ്കില്‍ ഭക്ഷ്യമേഖലയാകും ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ അരിയും എണ്ണയും ഗോതമ്പും പയറുവര്‍ഗ്ഗങ്ങളും പഞ്ചസാരയുമൊക്കെ നല്ല നിലയില്‍ സൂക്ഷിപ്പിലുള്ളതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകില്ല. എങ്കിലും ഭക്ഷ്യസുരക്ഷ ഗൗരവമേറിയ ഒരു വിഷയമായി കേരളം കാണേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ രാജ്യമൊട്ടാകെ നെല്‍കൃഷിയിലുണ്ടാകുന്ന കുറവ് ഇത്തരം കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഒരു സാഹചര്യം നമ്മള്‍ കാണാതിരുന്നുകൂട. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള ഒരു കാഴ്ചപ്പാടും പരിശ്രമവും നമുക്കുണ്ടാവണം

Ajith Kumar V R
s
(photo- topperssocialscience.blogspot.com)

 ഭക്ഷ്യസുരക്ഷ ഗൗരവമേറിയ വിഷയം

കോവിഡ് 19 ലോക്ഡൗണ്‍ അനിശ്ചിതമായി നീളുകയാണെങ്കില്‍ ഭക്ഷ്യമേഖലയാകും ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ അരിയും എണ്ണയും ഗോതമ്പും പയറുവര്‍ഗ്ഗങ്ങളും പഞ്ചസാരയുമൊക്കെ നല്ല നിലയില്‍ സൂക്ഷിപ്പിലുള്ളതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകില്ല.
എങ്കിലും ഭക്ഷ്യസുരക്ഷ ഗൗരവമേറിയ ഒരു വിഷയമായി കേരളം കാണേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ രാജ്യമൊട്ടാകെ നെല്‍കൃഷിയിലുണ്ടാകുന്ന കുറവ് ഇത്തരം കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഒരു സാഹചര്യം നമ്മള്‍ കാണാതിരുന്നുകൂട.
ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള ഒരു കാഴ്ചപ്പാടും പരിശ്രമവും നമുക്കുണ്ടാവണം. കേരളത്തില്‍ ഇനി കൃഷി ഇടങ്ങള്‍ വെറുതെ കിടക്കാന്‍ പാടില്ല. കൃഷി ഇറക്കാന്‍ താത്പ്പര്യമില്ലാത്തവരുടെ ഭൂമി അവരുടെ പേരില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രാദേശിക ഭരണ സംവിധാനം അതേറ്റെടുത്ത് കൃഷി ചെയ്യണം. ജോലിക്കാരുടെ കുറവ് കണക്കിലെടുത്ത് പരമാവധി യന്ത്രവത്ക്കരണം ഏര്‍പ്പെടുത്തണം. 25,000 ഹെക്ടറിലെ നെല്‍കൃഷി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
14.72 പച്ചക്കറി ഉത്പ്പാദനവും ലക്ഷ്യമിടുന്നു. സ്വന്തമായുള്ള ഓരോ ഇഞ്ച് ഭൂമിയിലും കൃഷി ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പശു വളര്‍ത്തലും മറ്റ് മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളും സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യരംഗവും സജീവമാക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധനവിന് വലിയ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
( Photo -Pinarayi vijayan,CM,Kerala , kerala.gov.in)
( Photo -Pinarayi vijayan,CM,Kerala , kerala.gov.in)

ഇനിയെങ്കിലും മാറുമോ ? (Expecting total cahnge in agriculture)

 

കൃഷിയിടങ്ങള്‍ നികത്തി കച്ചവടകേന്ദ്രങ്ങളും സൗധങ്ങളുമുയര്‍ത്തിയ കേരളത്തില്‍, ഭക്ഷ്യസുരക്ഷ സജീവ ചര്‍ച്ചയാകുന്നു. ഇപ്പോഴും കൃഷി ചെയ്യാതെ കിടക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഏറെയാണ് നമുക്ക്. ജോലിക്കാരുടെ ക്ഷാമം, ഉയര്‍ന്ന ജോലിക്കൂലി, കുറഞ്ഞ ക്രയവിക്രയ സൗകര്യങ്ങള്‍ തുടങ്ങി പ്രശ്‌നങ്ങള്‍ നിരവധിയാണ്.
പഞ്ചായത്തുകള്‍ തോറുമുളള കൃഷി ഭവനുകളും അനേകം സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം എന്തിനാണോ ആരംഭിച്ചത് ആ ജോലി നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ എന്ന ആശങ്കയും ചര്‍ച്ച ചെയ്യപ്പെടുകയാണ് സാമൂഹിക മാധ്യമങ്ങളില്‍ . കൃഷിയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളുണ്ട് നമുക്ക് . ഇതിന്റെ വലിയ ലിസ്റ്റ് നല്‍കി, ഇവ കര്‍ഷകര്‍ക്ക് എന്തുഗുണം ചെയ്യുന്നു എന്ന ചോദ്യത്തോടെയാണ് ഫേയ്‌സ്ബുക്കിലും ട്വിറ്ററിലും വാട്ടസ്അപ്പിലും ചര്‍ച്ചകള്‍ നടക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരെപോലെ കര്‍ഷകര്‍ക്കൊപ്പം ഈ ആപത്ഘട്ടത്തില്‍ നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍ വീട്ടിലിരിക്കുകയാണോ വേണ്ടത് എന്നു അവര്‍ ചോദ്യമുന്നയിക്കുന്നു. വരുംകാലം കൃഷിയുടെ നല്ലകാലമാകാന്‍ ഈ ചര്‍ച്ചകള്‍ ഉപകരിച്ചേക്കും.
 
English Summary: Kerala discusses food security ,keralathil bhakshya suraksha sajeeva charchayakunnu

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds