Updated on: 5 January, 2021 12:00 PM IST
Jobs in agriculture

1. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ബ്ലോക്കിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൽ ഒരു ഫെസിലിറ്റേറ്ററെയും 35 സർവീസ് പ്രൊവൈഡർമാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലോ, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലോ, തിരുവല്ലം കൃഷിഭവൻ പരിധിയിലുള്ള നിവാസികളും കാർഷിക കർമ്മ സേന നൽകുന്നതിന് സമ്മതം ഉള്ളവരും ആയിരിക്കണം.

Applications are invited for selection of a Facilitator and 35 Service Providers for the Agricultural Service Center to be functioning under the Assistant Director of Agriculture in Neyyattinkara Block, Thiruvananthapuram District. Must be a resident of Athiyannur Block Panchayat or Neyyattinkara Municipality, within the limits of Thiruvallam Krishi Bhavan and have consent to provide Karshika Karma Sena.

അപേക്ഷാഫോറം നെയ്യാറ്റിൻകര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ പൂരിപ്പിച്ച ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഈമാസം ഏഴിന് വൈകിട്ട് 4.30ന് മുൻപായി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, ഫസ്റ്റ് ഫ്ലോർ മിനി സിവിൽ സ്റ്റേഷൻ, നെയ്യാറ്റിൻകര എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0471-2220066
0471-2227122

2. കൃഷി വകുപ്പിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ല പെരുങ്കടവിള
ബ്ലോക്കിലെ പെരുങ്കടവിള കൃഷിഭവൻ കേന്ദ്രമാക്കി ഒരു അഗ്രോ സർവീസ് സെൻറർ സ്ഥാപിക്കുന്നു. ഈ സംവിധാനത്തിന് സുഗമമായ നടത്തിപ്പിനായി ഒരു ഫെസിലിറ്റേറ്റർ യും 25 സർവീസ് പ്രൊവൈഡർ മാരെയും ആവശ്യമുണ്ട്.

അപേക്ഷകർ പെരുങ്കടവിള ബ്ലോക്ക് പരിധിയിൽ ഉള്ളവരാകണം. അപേക്ഷ ഫോറം ആര്യകോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽനിന്ന് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം ഏഴ് വൈകുന്നേരം മൂന്നുമണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9495629163,9383470107

English Summary: Applications are invited. The last date is the 7th of this month
Published on: 05 January 2021, 08:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now