1. News

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം.

Meera Sandeep
Apply for the NORKA Roots Directors Scholarship
Apply for the NORKA Roots Directors Scholarship

സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള  ധനസഹായമായ  നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.

രണ്ട് ലക്ഷം മുതൽ രണ്ട് കോടി വരെയുള്ള പ്രവാസി പദ്ധതികളുമായി നോർക്ക

20,000 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ കോഴ്സുകൾക്കോ  2021-22 അധ്യയന വർഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്.

www.scholarship.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26.

വിശദവിവരങ്ങൾക്ക് 0471-2770528, 2770500 എന്നീ ഫോൺ നമ്പരുകളിലോ നോർക്ക റൂട്ട്സിന്റെ  1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345  എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനവും ലഭ്യമാണ്.

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

The Norka Roots Directors' Scholarship, a scholarship for higher education, invites applications for the children of financially disadvantaged expatriates and returnees from abroad. Children of ECR ​​expatriates currently working abroad and returnees from abroad can apply. Must have worked abroad for at least two years in both categories. The annual income of the returnees should not exceed Rs. 2 lakhs.

The scholarship is Rs 20,000. Applicants should have secured admission in postgraduate or professional courses for the academic year 2021-22 with at least 60% marks in the qualifying examination. Candidates should be studying in recognized educational institutes for regular courses recognized by the Universities of Kerala. You can apply for the scholarship only once.

The application should be submitted online at www.scholarship.norkaroots.org. Deadline: February 26.

For more details call 0471-2770528, 2770500 or toll free number 1800 425 3939 of Norca Routes. Missed call service is also available from abroad on 00918802012345.

English Summary: Apply for the NORKA Roots Directors Scholarship

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds