Updated on: 6 October, 2023 9:06 AM IST
Apply for various Vacancies in Ayush Homeopathy Department

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍.  ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം.  ഈ മാസം 10,11,12 തീയതികളില്‍  വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവുകൾ

ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍/എംഎസ്സി/ബിഎസ്സി സൈക്കോളജി ), വനിത  ഡി.റ്റി.പി. ഓപ്പറേറ്റര്‍ (എസ്.എസ്.എല്‍.സി., ഡിറ്റിപി ഗവണ്‍മെന്റ് അംഗീകൃത കോഴ്സ്, മലയാളം ടൈപ്പിങ്),  സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ( ബിഎഡ് , സ്‌പെെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിംഗ്) എന്നീ തസ്തികളിലാണ് ഒഴിവുകള്‍. ദിവസവേതന അടിസ്ഥാനത്തിലാണ്  നിയമനങ്ങള്‍.

ഒക്ടോബര്‍ 10 രാവിലെ 10.30 മുതല്‍ ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും 11.00 മുതല്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെയും 11.30 മുതല്‍ ഡി.റ്റി.പി. ഓപ്പറേറ്ററുടെയും വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.   ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതക തെളിയിക്കുന്നതിനുള്ള  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ  സഹിതം ജില്ലാ ഹോമിയോ ഓഫീസില്‍  നേരിട്ട് ഹാജരാകേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/10/2023)

ഫാര്‍മസിസ്റ്റ് തസ്തികയിലെ  ദിവസവേതന  നിയമനത്തിന്  ഒക്ടോബര്‍ 11   രാവിലെ 10.30 നാണ്  വാക്  ഇന്‍ ഇന്റര്‍വ്യൂ.  എന്‍.സി.പി. (നഴ്സ് കം ഫാര്‍മസിസ്റ്റ്) /സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും, ടി സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പുമായി ജില്ലാ ഹോമിയോ ഓഫീസില്‍  നേരിട്ട് ഹാജരാകേണ്ടതാണ്.   

നഴ്സ്  തസ്തികയില്‍  ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ജി.എന്‍.എം/ബിഎസ്.സി ആണ് യോഗ്യത. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 12 ന് രാവിലെ 10.30 ന് ജില്ലാ ഹോമിയോ ഓഫീസില്‍ നടക്കും.

തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം തരണിയില്‍ ബില്‍ഡിംഗിലാണ് ഇടുക്കി ജില്ലാ ആയുഷ്  ഹോമിയോ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 227326

English Summary: Apply for various Vacancies in Ayush Homeopathy Department
Published on: 06 October 2023, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now