1. News

ഇന്നത്തെ ജോലി ഒഴിവുകൾ (04/10/2023)

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.

Meera Sandeep
Today's Job Vacancies (04/10/2023)
Today's Job Vacancies (04/10/2023)

ഇലക്ട്രീഷ്യന്‍ ഒഴിവ്

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ കംപ്യുട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബി ടെക്കും എം ടെക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്ത്പരീക്ഷക്കും ഇന്റര്‍വ്യൂനും ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in ഫോണ്‍ 0476 2665935.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയര്‍മാന്‍, ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ്, സര്‍വേയര്‍ എന്നീ ട്രേഡുകളിലാണ് അവസരം.

യോഗ്യത: വയര്‍മാന്‍-ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷന്‍ കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

സര്‍വേയര്‍ : സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

യോഗ്യതതെളിയിക്കുന്ന അസല്‍സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവ സഹിതം വയര്‍മാന്‍, ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് അഭിമുഖത്തിന് ഒക്ടോബര്‍ അഞ്ചിന് രാവിലെ 10നും സര്‍വേയര്‍ ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബര്‍ ആറിന് രാവിലെ 10നും പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0474 2712781.

ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും പ്രമുഖ സ്ഥാപനത്തില്‍നിന്നുള്ള ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 18-41. . യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുംസഹിതം ഒക്ടോബര്‍ 10 രാവിലെ 11ന് ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2575050.

ആയുർവേദ കോളജിൽ പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ നിലവിൽ ഒഴിവുള്ള ഒരു പ്രൊഫസർ (പഞ്ചകർമ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്കായി ഒക്ടോബർ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദവിസം  രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം. പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 60,000 രൂപ.

ഹിന്ദി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി - 1) സംവരണം ചെയ്ത ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഹിന്ദിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ ഒക്ടോബർ ഒമ്പതിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുകൾ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2023-24 അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: എം ബി എ/ബി ബി എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിലിറ്റി സ്‌കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്‌സും വേണം. പ്ലസ്ടു/ഡിപ്ലോമ തലത്തിലും മുകളിലും ഇംഗ്ലീഷ്/കമ്യൂണിറ്റി സ്‌കിൽസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ നിർബന്ധമായി പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്‌ടോബർ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപം) ഇൻറർവ്യൂവിന് നേരിട്ട് ഹാജരാവുക. ഫോൺ: 0495 2461898.

സിസ്റ്റം അനലിസ്റ്റ് / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ് / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.  വിശദവിവരങ്ങള്‍ക്ക് www.iccs.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വനിതകള്‍ക്ക് അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്നുവര്‍ഷത്തെ സേവന പരിചയം എന്നീ യോഗ്യതകള്‍ വേണം. 25,000 രൂപ ഹോണറേറിയം ലഭിക്കും. 18-25 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിയാവുന്നവരും ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കാം. 12,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും. 25നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും പൂജപ്പുരയിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2344245.

മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഏഴ്  വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി താഴെ പറയുന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

https://docs.google.com/forms/d/1t0bvhwNExJyosW4IB8lY5Qmja0tSmXQ1MwdGKLgbvbI/edit

English Summary: Today's Job Vacancies (04/10/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds