1. News

എംറൂബി'-യിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന് മെട്രിക് ടണ്ണിന് ഒരു രൂപ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കും

പ്രകൃതിദത്തറബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ 'എംറൂബി' (mRube) പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന്, കുറഞ്ഞ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കും. പോര്‍ട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉത്പന്നനിര്‍മ്മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിയായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

Meera Sandeep
Rubber traded through 'mRube' will be given quality certification at a rate of Rs.1 per metric ton
Rubber traded through 'mRube' will be given quality certification at a rate of Rs.1 per metric ton

തിരുവനന്തപുരം: പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ 'എംറൂബി' (mRube) പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന്, കുറഞ്ഞ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കും. പോര്‍ട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉത്പന്ന നിര്‍മ്മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിയായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍ബോര്‍ഡിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ലോഗോ വെര്‍ച്വലായി പ്രകാശനം ചെയ്തു

'എംറൂബി'യില്‍ റബ്ബര്‍ബോര്‍ഡ് എര്‍പ്പെടുത്തിയ ഗുണമേന്മ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം എല്ലാ ഉപയോക്താക്കള്‍ക്കും ചുരുങ്ങിയ ചെലവില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഉത്പാദകസ്ഥലങ്ങളില്‍നിന്ന് ദൂരെയുള്ളവരും സ്വന്തമായി ഗുണമേന്മാ പരിശോധനാ സൗകര്യങ്ങളില്ലാത്തവരുമായ ഉപയോക്താക്കളുണ്ട്.  വാങ്ങുന്ന റബ്ബറിന്റെ ഗുണമേന്മ സംബന്ധിച്ച് അത്തരക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം 'എംറൂബി'യില്‍ പ്രധാനമായും ചേര്‍ത്തിരിക്കുന്നത്. ഗുണമേന്മ വിലയിരുത്താന്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ആഭ്യന്തര റബ്ബര്‍വ്യാപാരത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യാ റബ്ബര്‍ മീറ്റ് ജൂലൈയില്‍ കൊച്ചിയില്‍

'എംറൂബി'യില്‍ ആര്‍.എസ്.എസ്., ഐ.എസ്.എന്‍.ആര്‍., കോണ്‍സെന്‍ട്രേറ്റഡ് ലാറ്റക്‌സ് എന്നീ ഗ്രേഡുകള്‍ക്കുള്ള ഈ പ്രത്യേക ഗുണമേന്മാ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ജൂലൈ 11 മുതല്‍ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം. പ്രതിദിനം ഒരു ഇന്‍വോയ്സിന് പത്ത് മെട്രിക് ടണ്‍ വരെ റബ്ബര്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണമേന്മാസര്‍ട്ടിഫിക്കേഷനു വേണ്ടി ഓരോ ലൈസന്‍സിക്കും ആഴ്ചയില്‍ രണ്ട് അപേക്ഷകള്‍ മാത്രമേ അനുവദനീയമാകൂ. അതേ സമയം അളവില്‍ നിയന്ത്രണങ്ങളില്ലാതെ പോര്‍ട്ടലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാധാരണ നിരക്കുകളില്‍ എത്ര ഗുണമേന്മാ സര്‍ട്ടിഫിക്കേഷനുകള്‍ വേണമെങ്കിലും ലഭ്യമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ 'എംറൂബി' 2022 ജൂണ്‍ 8-നാണ് പ്രവര്‍ത്തനക്ഷമമായത്. നിലവില്‍ 500-ലധികം പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ടയര്‍, ടയറിതരമേഖലകളില്‍ നിന്നുള്ള റബ്ബറുത്പന്നനിര്‍മ്മാതാക്കളാണ്. ദേശീയ അവധി ദിവസങ്ങള്‍ ഒഴികെ, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍  വൈകിട്ട് അഞ്ച് വരെയാണ് 'എംറൂബി' യിലെ വ്യാപാര സമയം.

English Summary: Rubber traded through 'mRube' will be given quality certification at a rate of Rs.1 per metric ton

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds