News

പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

fruits

പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ആഹാരസാധനങ്ങള്‍ മലിനപ്പെടാന്‍ ഇടയാക്കുമെന്നതിനാലാണ് ഈ നിര്‍ദ്ദേശം. സ്റ്റിക്കര്‍ പതിക്കാന്‍ ഉപയോഗിക്കുന്ന പശ എന്താണെന്ന് ആര്‍ക്കുമറിയില്ല.

പഴവും പച്ചക്കറിയും കഴുകി ഉപയോഗിച്ചാല്‍ പോലും പശയുടെ അംശം ഉള്ളിലെത്താനിടയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാകും, പുറന്തൊലിയിലുടെ പശയിലെ വിഷാംശം പഴത്തിന്റെ ഉള്ളിലും എത്താനുള്ള സാധ്യത കൂടുതലാണ്.

tomato

ഉത്പാദകരുടെയും വിതരണക്കാരുടെയും പേരുവിവരങ്ങള്‍, വില, ജൈവമാണോ അല്ലയോ എന്നി വിവരങ്ങളാണ് മറ്റു രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകളില്‍ കാണുക. എന്നാല്‍, ഇവിടെ പ്രീമിയം, ടെസ്റ്റഡ്, ബെസ്റ്റ് ക്വാളിറ്റി തുടങ്ങിയ പ്രധാന്യമില്ലാത്തതും സത്യസന്ധവുമില്ലാത്ത വിവരങ്ങളാണ് മിക്കവാറും കാണുക. ഇത്തരം മാനദണ്ഡങ്ങള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു ഏജന്‍സിയും അനുവാദം നല്‍കിയിട്ടുമുണ്ടാവില്ല. സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഒട്ടിക്കാത്തവയെക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നുമുണ്ട്.

സ്റ്റിക്കര്‍ അത്യാവശ്യമാണെങ്കില്‍ പശയുടെയും മഷിയുടെയും കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അതോറിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആരോഗ്യത്തിനു ഹാനികരമായ ആഹാരവസ്തുക്കള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നത്.


English Summary: Avoid Stickers on fruits and vegetables

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine