1. News

കർഷകന്റെ വാഴ വെട്ടിയ സംഭവം: കർഷകന് മൂന്നര ലക്ഷം രൂപ നൽകുമെന്ന് മന്ത്രി

മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ.ഒ. തോമസിന്റെ കൃഷി സ്ഥലത്ത് 220 കെവി ലൈനിനു കീഴിൽ നട്ടു പിടിപ്പിച്ചിരുന്ന വാഴകൾ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ അദ്ദേഹത്തിന് ബോർഡ് മൂന്നരലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Raveena M Prakash
Banana tree got cut by KSEB officials in Kerala
Banana tree got cut by KSEB officials in Kerala

മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ.ഒ. തോമസിന്റെ കൃഷി സ്ഥലത്ത് 220 കെവി ലൈനിനു കീഴിൽ നട്ടു പിടിപ്പിച്ചിരുന്ന വാഴകൾ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ അദ്ദേഹത്തിന് വൈദ്യുതി ബോർഡ് മൂന്നരലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ധനസഹായം നൽകണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വൈദ്യുതി ബോർഡ് ചെയർമാന് നിർദേശം നൽകി.

സംഭവത്തെക്കുറിച്ച് വൈദ്യുതി ബോർഡിൻറെ പ്രസരണ വിഭാഗം ഡയറക്ടർ സംഭവസ്ഥലത്ത് പോയി അന്വേഷിച്ചിരുന്നു. ഡയറക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി മന്ത്രി പി.പ്രസാദുമായി കൃഷ്ണന്കുട്ടിയുമായി ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. നഷ്ടപരിഹാരം ലഭിച്ചതിന് സന്തോഷമെന്ന കർഷകനായ തോമസ് പ്രതികരിച്ചു. സംഭവത്തിൽ കേസ് എടുത്ത മനുഷ്യവകാശ കമ്മീഷൻ കെഎസ്ഇബി ചെയർമാൻ 15 ദിവസത്തിനകം വിശദികരണം നൽകണമെന്ന് നിർദേശിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: 50 ലക്ഷം ടൺ ഗോതമ്പും, 25 ലക്ഷം ടൺ അരിയും ഒഎംഎസ്എസിനു കീഴിൽ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം 

Pic Courtesy: Pexels.com

English Summary: Banana trees got cutted by KSEB officials in Kerala

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds