1. News

50 ലക്ഷം ടൺ ഗോതമ്പും, 25 ലക്ഷം ടൺ അരിയും ഒഎംഎസ്എസിനു കീഴിൽ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തു അരിയുടെയും ഗോതമ്പിന്റെയും ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും, ഈ രണ്ട് പ്രധാന വസ്തുക്കളുടേയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി കേന്ദ്ര പൂളിൽ നിന്ന് 50 ലക്ഷം ടൺ ഗോതമ്പും 25 ലക്ഷം ടൺ അരിയും പൊതുവിപണിയിൽ വിൽക്കുമെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു.

Raveena M Prakash
The govt will release 50 lakh wheat, 25 lakh tonn rice through OMSS
The govt will release 50 lakh wheat, 25 lakh tonn rice through OMSS

രാജ്യത്തു അരിയുടെയും ഗോതമ്പിന്റെയും ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും, ഈ രണ്ട് പ്രധാന വസ്തുക്കളുടേയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി കേന്ദ്ര പൂളിൽ നിന്ന് 50 ലക്ഷം ടൺ ഗോതമ്പും, 25 ലക്ഷം ടൺ അരിയും പൊതുവിപണിയിൽ വിൽക്കുമെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (OMSS) കീഴിൽ സാധനങ്ങൾ വാങ്ങുന്നവർക്കിടയിൽ സർക്കാർ അരിയുടെ കരുതൽ വില കിലോയ്ക്ക് 2 രൂപ കുറച്ച് കിലോയ്ക്ക് 29 രൂപയാക്കി. ഗോതമ്പ് ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ, ഭാവിയിൽ ആവശ്യകതയെ അടിസ്ഥാനമാക്കി നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ജൂൺ 28 മുതൽ ഒ‌എം‌എസ്‌എസിന് കീഴിലുള്ള ധാന്യ മില്ലർമാർ, ചെറുകിട വ്യാപാരികൾ തുടങ്ങിയ ബൾക്ക് ബയർമാർക്ക് കേന്ദ്ര പൂളിൽ നിന്ന് ഗോതമ്പും അരിയും ഇ-ലേലത്തിലൂടെ വിൽക്കുന്നു.  

OMSS-ന് കീഴിലുള്ള ഗോതമ്പിന്റെ ഉത്പാദനം ഇതുവരെ മികച്ചതാണ്. എന്നിരുന്നാലും, കഴിഞ്ഞ രണ്ട്-മൂന്ന് ലേലങ്ങളിൽ ഗോതമ്പിന്റെ ശരാശരി വില ഉയരുകയാണ്. അരിയിൽ കാര്യമായ വിഹിതം ഉണ്ടായിട്ടില്ലെന്നും ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. അരിയുടെ കരുതൽ വിലയിൽ മാറ്റം വരുത്തുന്നത് മികച്ച ഫലം നൽകുമെന്ന് സർക്കാർ കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഗോതമ്പിന്റെ സ്റ്റോക്ക് പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളുമായി ശക്തമായി നീരിക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒ‌എം‌എസ്‌എസിന് കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ വിൽപ്പനയെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് എഫ്‌സി‌ഐ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ പറഞ്ഞു, ഗോതമ്പിന്റെയും അരിയുടെയും വില വർദ്ധിക്കുന്ന പ്രവണത കണക്കിലെടുത്ത് ഈ വർഷം ജൂൺ 28 ന് ഒഎംഎസ്‌എസ് പ്രവർത്തനം ആരംഭിച്ചു. എഫ്‌സിഐക്ക് മതിയായ ഭക്ഷ്യധാന്യ സ്റ്റോക്കുണ്ട്. ബഫർ മാനദണ്ഡങ്ങൾക്കപ്പുറം 87 ലക്ഷം ടൺ ഗോതമ്പും 217 ലക്ഷം ടൺ അരിയും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: വില കുതിപ്പിൽ ഇനി ഏലയ്ക്കയും, വില 2000 കടന്നു

Pic Courtesy: Pexels.com

English Summary: The govt will release 50 lakh wheat, 25 lakh tonn rice through OMSS

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds