1. News

അടുത്ത ആഴ്ച 5 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും

നവംബർ 1 മുതൽ രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളും ഏഴ് ദിവസങ്ങളിൽ അഞ്ച് വരെ അടച്ചിടും. നവംബർ മാസം മുഴുവൻ, രാജ്യത്തുടനീളം വിപുലമായ ഉത്സവങ്ങൾ നടക്കുന്നതിനാൽ 17 ദിവസം വരെ ബാങ്കുകൾ അടച്ചിരിക്കും. അതിനാൽ, വരുന്ന ആഴ്‌ചയിൽ ബാങ്ക് ശാഖകൾ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വർക്കിംഗ് ദിവസങ്ങളിൽ മാത്രം പോകാൻ ശ്രമിക്കുക.

Saranya Sasidharan
Banks will be closed for 5 days next week
Banks will be closed for 5 days next week

നവംബർ 1 മുതൽ രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളും ഏഴ് ദിവസങ്ങളിൽ അഞ്ച് വരെ അടച്ചിടും. നവംബർ മാസം മുഴുവൻ, രാജ്യത്തുടനീളം വിപുലമായ ഉത്സവങ്ങൾ നടക്കുന്നതിനാൽ 17 ദിവസം വരെ ബാങ്കുകൾ അടച്ചിരിക്കും. അതിനാൽ, വരുന്ന ആഴ്‌ചയിൽ ബാങ്ക് ശാഖകൾ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വർക്കിംഗ് ദിവസങ്ങളിൽ മാത്രം പോകാൻ ശ്രമിക്കുക.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ചാണ് ബാങ്ക് അവധികൾ നടപ്പിലാക്കുന്നത്. എന്നിരുന്നാലും, ചില ദേശീയ അവധി ദിനങ്ങൾ ഒഴികെ, ബാക്കി ദിവസങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. അതത് സംസ്ഥാനങ്ങളിലെ ഉത്സവങ്ങൾക്ക് മാത്രമേ ശാഖകൾ ആ പ്രത്യേക ദിവസം അടച്ചിടാൻ അനുവാദമുള്ളൂ.

ഉദാഹരണത്തിന്, കേരളത്തിലെ ഉത്സവങ്ങളിൽ ബാങ്കുകൾ കേരളത്തിൽ മാത്രമായിരിക്കും അടച്ചിടുന്നത്, എന്നാൽ രാജ്യത്തുടനീളം മറ്റു ബാങ്കുകളിൽ സേവനങ്ങൾ ലഭ്യമാകും. ബാങ്ക് അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ലഭിക്കുന്നതിന് ബാങ്ക് ഉപഭോക്താക്കൾ അവരുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക

റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2), ക്രിസ്മസ് ദിനം (ഡിസംബർ 25) എന്നിവയിൽ എല്ലാ ബാങ്ക് ശാഖകളും അടച്ചിരിക്കും. ദീപാവലി, ക്രിസ്മസ്, ഈദ്, ഗുരുനാനാക് ജയന്തി, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ, എല്ലാ ബാങ്കുകൾക്കും ഞായറാഴ്ച നിർബന്ധിത വിശ്രമ ദിനമായി ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, സംസ്ഥാന അവധി ദിനങ്ങൾ വ്യത്യസ്തമായതിനാൽ, നിങ്ങളുടെ സംസ്ഥാനത്തെ ബാങ്കുകളുടെ അവധി ദിവസങ്ങൾ വ്യത്യസ്തമായിരിക്കും.

ആർബിഐയുടെ ഭാവി അവധികളുടെ ഷെഡ്യൂൾ അനുസരിച്ച്, നവംബർ 4 ന് വരുന്ന ദീപാവലി ദിനത്തിൽ ബെംഗളൂരു ഒഴികെയുള്ള രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിരിക്കും. കൂടാതെ, ഇന്ത്യയിലെ എല്ലാ ബാങ്കുകൾക്കും വാരാന്ത്യ അവധി മാത്രമേ ബാധകമാകൂ.

2021 നവംബർ 1 മുതലുള്ള ബാങ്ക് അവധികളുടെ മുഴുവൻ ലിസ്റ്റ് പരിശോധിക്കുക

നവംബർ 1: കന്നഡ രാജ്യോത്സവ/കുട്ട് - ബെംഗളൂരു, ഇംഫാൽ

നവംബർ 3: നരക ചതുർദശി - ബെംഗളൂരു

നവംബർ 4: ദീപാവലി അമാവാസി (ലക്ഷ്മി പൂജ)/ദീപാവലി/കാളി പൂജ -അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത , ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗർ, തിരുവനന്തപുരം

നവംബർ 5: ദീപാവലി (ബാലി പ്രതിപദ)/വിക്രം സംവന്ത് പുതുവത്സര ദിനം/ഗോവർദ്ധൻ പൂജ - അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ജയ്പൂർ, കാൺപൂർ, ലഖ്നൗ, മുംബൈ, നാഗ്പൂർ

നവംബർ 6: ഭായ് ദുജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിങ്കോൾ ചക്കൗബ - ഗാംഗ്‌ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, ഷിംല

വ്യത്യസ്തമായ സംസ്ഥാനാടിസ്ഥാനത്തിലുള്ള അവധി ദിവസങ്ങൾക്ക് പുറമെ, വാരാന്ത്യങ്ങളിലെ ചില ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഇവ താഴെ സൂചിപ്പിച്ചിരിക്കുന്നു:

നവംബർ 7  : ഞായറാഴ്ച

നവംബർ 13: മാസത്തിലെ രണ്ടാം ശനിയാഴ്ച

നവംബർ 14: ഞായറാഴ്ച

അതിനാൽ, നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കിൽ അല്ലെങ്കിൽ വരുന്ന ആഴ്ചയിൽ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രവർത്തി ദിവസങ്ങളിൽ പോകണം, അവധിയുണ്ടെങ്കിലും ഈ ദിവസങ്ങളിൽ എടിഎമ്മുകൾ പതിവുപോലെ പ്രവർത്തിക്കും.

ബന്ധപ്പെട്ട വാർത്തകൾ

എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയിലൂടെ ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം!

എസ്ബിഐ(SBI) പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ .

English Summary: Banks will be closed for 5 days next week

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds