1. News

ഇന്ത്യയിലെ അറിയപ്പെടുന്ന കർഷകനാകാം; ഇപ്പോൾ തന്നെ MFOI യിൽ രജിസ്റ്റർ ചെയ്യൂ

ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിലെ IARI Pusa യിൽ നടക്കുന്ന അവാർഡ്സിൽ ഒന്നിലധികം കാറ്റഗറീസിലായി നിങ്ങൾക്ക് പങ്കെടുക്കാം.

Saranya Sasidharan
Become a well-known farmer in India; Register with MFOI now
Become a well-known farmer in India; Register with MFOI now

കൃഷി ആവേശത്തോട് കൂടിയും അഭിനിവേശത്തോട് കൂടിയും കാണുന്നവരാണോ നിങ്ങൾ? കൃഷിയിലെ പുതുപുത്തനറിവ് പിന്തുടരുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്ത്യയിലെ അറിയപ്പെടുന്ന കർഷകനാകാനും മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടാനും ഇതാ അവസരം. ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിലെ IARI Pusa യിൽ നടക്കുന്ന അവാർഡ്സിൽ ഒന്നിലധികം കാറ്റഗറീസിലായി നിങ്ങൾക്ക് പങ്കെടുക്കാം. കൃഷി, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, ഡയറി, മത്സ്യബന്ധനം, അല്ലെങ്കിൽ മൃഗസംരക്ഷണം എന്നിങ്ങനെ ഒന്നിലധികം കാർഷിക മേഖലകളിൽ ഉൾപ്പെടുന്ന വ്യക്തികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക .കൂടാതെ കാർഷിക മേഖലയിലെ നേട്ടങ്ങൾക്കും സംഭാവനകൾക്കും നോമിനികൾക്ക് പ്രാദേശിക, ദേശീയ തലത്തിൽ അംഗീകാരമോ അല്ലെങ്കിൽ അവാർഡുകളോ ലഭിച്ചിരിക്കണം. കൂടുതലറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

രജിസ്ട്രേഷൻ/ നോമിനേഷൻ

രജിസ്ട്രേഷനും നോമിനേഷൻ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക: https://millionairefarmer.in/

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം:

Parikshit Tyagi : 9891334425

Harsh Kapoor : 9891724466

Abdus Samad: 9891889588

എന്താണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്?

ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയത്തിന് കൂടുതൽ പ്രചോദനം നൽകും. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.

മാറുന്ന ഇന്ത്യയിലെ അറിയപ്പെടുന്ന കർഷകൻ ഇനി നിങ്ങളാകട്ടെ...

English Summary: Become a well-known farmer in India; Register with MFOI now

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds