1. News

ബൈപാർജോയ് ചുഴലിക്കാറ്റിൽ നാശം നേരിട്ട കർഷകർക്ക് 240 കോടിയുടെ ദുരിതാശ്വാസ പാക്കേജ്

കഴിഞ്ഞ മാസം കച്ച്, ബനസ്‌കന്ത ജില്ലകളിലെ ബിപാർജോയ് ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ട കർഷകർക്ക് ഗുജറാത്ത് സർക്കാർ 240 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Raveena M Prakash
Gujarat govt delivers farmers 240 Cr relief package Biparjoy cyclone
Gujarat govt delivers farmers 240 Cr relief package Biparjoy cyclone

കഴിഞ്ഞ മാസം ഗുജറാത്തിലെ കച്ച്, ബനസ്‌കന്ത ജില്ലകളിലെ ബിപാർജോയ് ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ട കർഷകർക്ക് ഗുജറാത്ത് സർക്കാർ 240 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കച്ചിലെയും ബനസ്കാന്തയിലെയും കർഷകരുടെ നഷ്ടം അവലോകനം ചെയ്യുകയും, 240 കോടി രൂപയുടെ ദുരിതാശ്വാസ-സഹായ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.

കച്ചിലും ബനസ്കന്തയിലും മാത്രമായി 1.30 ലക്ഷം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ചെടികൾക്കും മരങ്ങൾക്കും ചുഴലിക്കാറ്റ് നാശം വിതച്ചതായി പാക്കേജിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷി മന്ത്രി രാഘവ്ജി പട്ടേൽ പറഞ്ഞു. കഴിഞ്ഞ മാസം ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ധാരാളം ഫലവൃക്ഷങ്ങൾ പൂർണമായും ഭാഗികമായും പിഴുതെറിയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 

ഹോർട്ടികൾച്ചർ വിളകളുടെയോ മരങ്ങളുടെയോ 10 മുതൽ 33 ശതമാനം വരെ നഷ്ടപ്പെട്ട കർഷകർക്ക് ഹെക്ടറിന് 25,000 രൂപ ധനസഹായമായി ലഭിക്കും. 33 ശതമാനത്തിലധികം ഹോർട്ടികൾച്ചർ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, അവ വേരോടെ പിഴുതെറിയുകയോ ചെയ്യപ്പെട്ട കർഷകർക്ക് ഹെക്ടറിന് രണ്ട് ഹെക്ടർ പരിധിയിൽ 1.25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രഖ്യാപനത്തിൽ അറിയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി, ഇഞ്ചി വില റെക്കോർഡിൽ 

Pic Courtesy: Pexels.com

English Summary: Biparjoy cyclone: Gujarat govt delivers farmers 240 Cr relief package

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds