1. Organic Farming

സാവധാന വാട്ട രോഗം തടയാനുള്ള മാർഗങ്ങൾ

ഇലകൾക്ക് മഞ്ഞ നിറമാണ് ആദ്യമായി കണ്ടു വരുന്ന രോഗലക്ഷണം

Arun T
സാവധാന വാട്ട രോഗം
സാവധാന വാട്ട രോഗം

സാവധാന വാട്ട രോഗം പിടിപെട്ട വള്ളികൾ 2-3 വർഷം കൊണ്ടു മാത്രമേ പൂർണ്ണമായി വള്ളികൾ നശിക്കുകയുള്ളു. അതു കൊണ്ട് ഇതിനെ സാവധാന വാട്ടം എന്നു പറയുന്നു. രോഗം ബാധിച്ചു കഴിഞ്ഞാൽ കുരുമുളക് വള്ളിക്ക് ഉൽപ്പാദനശേഷി കുറഞ്ഞു വരുന്നതായി കാണാം. ഇതിനു കാരണം നിമാവിരകളുടെയും മണ്ണിലുള്ള കുമിളിന്റെയും കൂട്ടായ പ്രവർത്തനമാണ്. ഇവ വേരിനെയാണ് ആക്രമിക്കുന്നത്.

നിമാവിരകളുടെ അക്രമണത്താൽ ഉണ്ടാകുന്ന മുറിവുകളിൽ കൂടി ചില കുമിളകളും വേരിൽ പ്രവേശിക്കുന്നു. അതു മൂലം വേരുകൾ അഴുകുകയും മണ്ണിൽ നിന്ന് ജലവും പോഷകമൂല്യങ്ങളും വലിച്ചെടുക്കാനുള്ള വേരിൻ്റെ കഴിവ് നശിക്കുന്നു. അതിനാൽ ചെടി പതുക്കെ വാടുന്നു. തുലാവർഷത്തിൽ രോഗലക്ഷണം കണ്ടു വരുന്നു. ഇലകൾക്ക് മഞ്ഞ നിറമാണ് ആദ്യമായി കണ്ടു വരുന്ന രോഗലക്ഷണം. അതിനാൽ വളർച്ചാശേഷി നഷ്ടപ്പെടുന്നതായി കാണാം.

മഞ്ഞനിറം ബാധിച്ച ഇലകൾ പതുക്കെ പതുക്കെ ഉണങ്ങി കരിയുകയും ചെയ്യുന്നു. കുരുമുളക് തിരികൾ കൂട്ടത്തോടെ വാടി വീഴുന്നു. കാലവർഷാരംഭത്തിൽ ഈ വള്ളികളിലുണ്ടായ രോഗലക്ഷണം അപ്രത്യക്ഷമാകുന്നു.

വള്ളി വീണ്ടും വളരാൻ ശ്രമം നടത്തുന്നു. എന്നാൽ അടുത്ത തുലാവർഷാരംഭത്തിൽ രോഗം വീണ്ടും രൂക്ഷമായി പിടിപെടുന്നത് വള്ളി 2-3 വർഷം കൊണ്ട് പൂർണ്ണമായും നശിക്കുന്നതിന് കാരണമാകുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

ആരോഗ്യമുള്ള നടീൽ വസ്‌തുക്കൾ ഉപയോഗിക്കുന്നത് ഒരു പ്രധാന പ്രതിരോധ മാർഗ്ഗമാണ്. (പൗർണമി എന്ന ഇനം രോഗപ്രതിരോധ ശക്തിയുള്ളതായി അവകാശപ്പെടുന്നു.) പോട്ടിംഗ് നേഴ്സറിയിലെ പോട്ടിംഗ് മിശ്രിതത്തിൽ ട്രൈക്കോഡെർമ്മ പോലുള്ള ജൈവ ഉപാധികൾ ഉപയോഗിക്കുന്നത്

English Summary: Steps to prevent slow wilt in black pepper

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds