1. News

അതിവേഗ പരാതിപരിഹാരവുമായി 'സി-വിജില്‍': ജില്ല കലക്ടര്‍

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച 'സി-വിജില്‍' ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 'സി-വിജില്‍' മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 6939 പരാതികളാണ്.

Meera Sandeep
അതിവേഗ പരാതിപരിഹാരവുമായി 'സി-വിജില്‍': ജില്ല കലക്ടര്‍
അതിവേഗ പരാതിപരിഹാരവുമായി 'സി-വിജില്‍': ജില്ല കലക്ടര്‍

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച 'സി-വിജില്‍' ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 'സി-വിജില്‍' മുഖേന ജില്ലയില്‍ ഇതുവരെ ലഭിച്ചത് 6939 പരാതികളാണ്.

6756 പരാതികളും പരിഹരിച്ചു. 173 പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. 10 പരാതികളില്‍ അന്വേഷണ നടപടികള്‍ നടത്തി വരുന്നു. പരാതി ലഭിച്ചു 100 മിനിറ്റിനകം പരിഹരിക്കപ്പെടുകയാണ് എന്ന സവിശേഷതയാണ് ശ്രദ്ധേയം. പരാതിലഭിച്ച ആദ്യഅഞ്ചുമിനിട്ടില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിക്കും. വിവരം ആപ്പില്‍ തന്നെ ലഭ്യമാക്കും.

അനധികൃതമായ പ്രചാരണസാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവയ്‌ക്കെതിരെയുള്ള പരാതികളും തത്സമയം നല്‍കാം. സ്ഥിതിവിവരം അറിയുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍ (1009). ലഭിക്കുന്ന പരാതികള്‍ തത്സമയം പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ പ്രത്യേകസംഘമുണ്ട്. പ്ലേ സ്റ്റോര്‍-ആപ്പ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം ഉപോല്‍ബലകങ്ങളായ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാം എന്നും അറിയിച്ചു.

English Summary: 'C-Vigil' with speedy grievance redressal: District Collector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds