1. News

അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ പ്രവർത്തിപ്പിക്കാൻ നടപടി തുടരും..കൂടുതൽ കൃഷി വാർത്തകൾ..

കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും, ക്യാഷ് അവാര്‍ഡ് വിതരണവും കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു.

Raveena M Prakash
Cashew nut factory will start work again in kerala
Cashew nut factory will start work again in kerala

1. കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും, ക്യാഷ് അവാര്‍ഡ് വിതരണവും കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ 62 ലക്ഷം അംഗങ്ങളുണ്ടെന്നും, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനുമാണ് സർക്കാർ മുന്‍ഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2. കേരളത്തിൽ രണ്ടാമത്തെ തേന്‍ മ്യൂസിയം, കണ്ണൂരിലെ വളക്കൈയില്‍ ഒരുങ്ങുന്നു. കണ്ണൂരിൽ തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തേനീച്ച വളര്‍ത്തലിലും, തേൻ ഉത്പാദനത്തിലും താത്പര്യമുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ്, ഈ മ്യൂസിയം ഒരുക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. 5000 ചതുരശ്രയടിയിൽ സ്ഥാപിക്കുന്ന ഈ മ്യൂസിയത്തില്‍ തേനീച്ചവളര്‍ത്തലിന്റെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

3. ഇടുക്കിയിലെ വട്ടവടയിൽ കൃഷി ചെയ്യാൻ ആവശ്യത്തിന് വേനൽമഴ ലഭിച്ചതോടെ, പച്ചക്കറി കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു കർഷകർ. കാർഷിക ഗ്രാമമായ വട്ടവടയിൽ വെളുത്തുള്ളി, ബട്ടർബീൻസ്, ക്യാബേജ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കോവിലൂർ, കൊട്ടകമ്പൂർ, വട്ടവട പ്രദേശങ്ങളിലും, കൃഷിയ്ക്കായി നിലം ഒരുക്കിതുടങ്ങിയതായും കർഷകർ അറിയിച്ചു. കർഷകർ കാളകളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ്, നിലം ഉഴുതുമറിക്കുന്നത് എന്ന് പഞ്ചായത്ത് അംഗം വെളിപ്പെടുത്തി.

4. കേരളത്തിലെ ചില്ലറ വിൽപന വിപണിയിൽ പൈനാപ്പിളിന്റെ ഡിമാൻഡ് വർധിച്ചു. പ്രധാന ഔട്ട്‌ലെറ്റുകളിൽ പഴുത്ത പഴം കിലോഗ്രാമിന് 53 രൂപയ്ക്കാണ് വിൽക്കുന്നത്. അസംസ്കൃത പൈനാപ്പിൾ കിലോഗ്രാമിന് 40 രൂപയ്ക്കും, പ്രത്യേക ഗ്രേഡ് അസംസ്കൃത പൈനാപ്പിൾ കിലോഗ്രാമിന് 42 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജനുവരിയിൽ പഴുത്ത പൈനാപ്പിളിന്റെ വില കിലോഗ്രാമിന് 30 രൂപയായിരുന്നു എന്നാൽ വേനൽ-റംസാൻ സ്പെഷ്യൽ സീസൺ ആയതിനാലാണ്, പൈനാപ്പിളിനു ഡിമാൻഡും വില കൂടാൻ കാരണമെന്ന് വ്യപാരികൾ പറഞ്ഞു.

5. കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം, സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ച് ചെയർമാൻ മീനേഷ് ഷായുമായി കൂടിക്കാഴ്ച നടത്തി. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കേരളത്തിൽ കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനായി കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിൽ ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നതിനും, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നതിനും ചർച്ചയിൽ ധാരണയായി.

6. സംസ്ഥാനത്തെ തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ നേരില്‍ മനസിലാക്കി പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനും ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി തീരദേശ മണ്ഡലങ്ങളിൽ ഏപ്രില്‍ 27 മുതല്‍ 30 വരെ തീരസദസ് പരാതി പരിഹാര അദാലത്ത് നടക്കുന്നു. തീരസദസ്സിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈനായി സമര്‍പ്പിക്കാം. പരാതി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 15 ആണ്, പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പരവൂര്‍ മുനിസിപ്പാലിറ്റില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്.

7. കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച സംരഭകവർഷം പദ്ധതിയിൽ, പുതുതായി കടന്ന് വരുന്ന സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി, പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുന്നു. ഇത് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒരുക്കിയിരിക്കുന്ന പ്രശ്നപരിഹാര സമിതികളിലൂടെ പരാതി പരിഹരിക്കാനായി ഒരു ഉദ്യോഗസ്ഥൻ നിയോഗിച്ചിട്ടുണ്ട്, ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതാണ്. കേരളത്തിൽ കൂടുതൽ സംരംഭക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു.

8. ഇൻഡസ്ടറി ബോഡി നാഷണൽ ഫെഡറേഷൻ ഓഫ് കോ- ഓപ്പറേറ്റിവ് ഷുഗർ ഫാക്ടറിസ് (Industry Body National Federation of Co- operative sugar factories, NFCSF) 2022-23 ലെ ഇന്ത്യയുടെ പഞ്ചസാര ഉൽ‌പാദനം, മുൻ വർഷത്തെ ഉത്പാദന നിരക്കായ 359 ദശാംശം 25 ലക്ഷം ടണ്ണിൽ നിന്ന്, ഈ വർഷം 325 ലക്ഷം ടണ്ണായി കുറയുമെന്ന് കണക്കാക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന പഞ്ചസാര ഉൽപ്പാദന സീസണിൽ, മാർച്ച് 31 വരെ ഇന്ത്യ 298 ദശാംശം 70 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചതായി NFCSF അറിയിച്ചു. സ്വകാര്യ വ്യവസായ സ്ഥാപനമായ ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷന്റെ (ISMA ) കണക്കനുസരിച്ച് മാർച്ച് 31 വരെ 299 ദശാംശം 6 ലക്ഷം ടണ്ണാണ് പഞ്ചസാര ഉൽപാദനം നടന്നത്.

9. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പാൽ ഉൽപ്പാദനം കുറയുന്ന സാഹചര്യം തുടരുന്നതിനാൽ, പാലുൽപ്പന്നങ്ങളുടെ വിതരണ നിയന്ത്രണമുള്ളതിനാൽ ആവശ്യമെങ്കിൽ പാൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ രാജ്യം ശ്രമിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫ്ലഷിംഗ് സീസൺ ആരംഭിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാലിന്റെ സ്റ്റോക്ക് സ്ഥിതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വെണ്ണ, നെയ്യ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സർക്കാർ ഇടപെടുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

10. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ, കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിന്റെ ഗുണമേന്മയെ ബാധിച്ച് അകാലമഴ, ഉത്പാദനത്തെ ബാധിച്ചില്ല: കേന്ദ്രം

English Summary: Cashew nut factory will start work again in kerala

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds