1. News

കശുമാവ് തൈകൾ സൗജന്യമായി ലഭിക്കാൻ രജിസ്റ്റർ ചെയ്യാം

കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു.

Arun T
കശുമാവ്
കശുമാവ്

കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം

കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഇതിനായി കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് / ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് സ്വീകരിച്ച് പൂരിപ്പിച്ച് അയക്കാം.

പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷ അയക്കേണ്ട മേൽ വിലാസം ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001. ഫോൺ: 0474-2760456, കോ-ഓർഡിനേറ്റർ (സൗത്ത്)-9496046000, കോ-ഓർഡിനേറ്റർ (നോർത്ത്)- 9496047000.

മുള നേഴ്‌സറികൾ തുടങ്ങുവാൻ താല്പര്യം ഉണ്ടോ?

മുള തൈകൾ വെച്ചു പിടിപ്പിക്കുവാൻ താല്പര്യം ഉണ്ടോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു അവസരം.

പുതിയ നേഴ്‌സറി തുടങ്ങുന്നതിനു എന്തെല്ലാം ചെയ്യണം, പുതിയ തൈകൾ വെച്ചു പിടിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നീ സംശയങ്ങൾ ദുരീകരിക്കുന്നതിന് ഉതകുന്ന സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം KFRI-i STED DST Bamboo Project സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോം പൂരിപ്പിച്ചാൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം പൂരിപ്പിക്കുന്ന 100 പേർക്കാണ് ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിക്കൂ

https://forms.gle/DTUBZXPLkNAsoHg88

പരിപാടിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് ലഭ്യമാകുന്നതാണ്.

തീരമൈത്രി സീഫുഡ് റെസ്റ്ററെന്റ് യൂണിറ്റിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിനു കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തീരമൈത്രി സീഫുഡ് റെസ്റ്ററെന്റ് തുടങ്ങുന്നതിന് കടല്‍/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ 20 നും 50 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ് കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍ : 9745100221, 9526039115.

കന്നുകാലികളിലെ മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പരിശീലനം

കന്നുകാലികളിലെ മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ തിരുവനന്തപുരം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ എട്ടിന് രാവിലെ 11.30 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാനാഗ്രിക്കുന്നവര്‍ ജൂലൈ ആറിന് വൈകീട്ട് അഞ്ച് മണിക്കകം 0471-2440911 എന്ന നമ്പരിലോ dtctvm99@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ പേര്, മേല്‍വിലാസം, വാട്ട്‌സാപ്പ് നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

English Summary: Cashew seedlings free of cost distribution

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters