1. News

തുവര പരിപ്പിന്റെയും ഉഴുന്ന് പരിപ്പിന്റെയും പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് തുവര പരിപ്പിന്റെയും, ഉഴുന്ന് പരിപ്പിന്റെയും കുതിച്ചുയരുന്ന വിലകൾക്കിടയിൽ പൂഴ്ത്തിവയ്പ്പും അന്യായമായ ഊഹക്കച്ചവടവും തടയാൻ, വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര സർക്കാർ, തുവര, ഉഴുന്ന് എന്നിവയുടെ സ്റ്റോക്കുകൾക്ക് വില പരിധി ഏർപ്പെടുത്തിയത്.

Raveena M Prakash
Centers to avoid hoardings to tur dal, urad dal in country
Centers to avoid hoardings to tur dal, urad dal in country

രാജ്യത്ത് തുവര പരിപ്പിന്റെയും ഉഴുന്ന് പരിപ്പിന്റെയും കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടയിൽ പൂഴ്ത്തിവയ്പ്പും അന്യായമായ ഊഹക്കച്ചവടവും തടയാൻ, വെള്ളിയാഴ്ച വൈകിട്ടാണ് കേന്ദ്ര സർക്കാർ, തുവര, ഉഴുന്ന് എന്നിവയുടെ സ്റ്റോക്കുകൾക്ക് വില പരിധി ഏർപ്പെടുത്തിയത്. സ്റ്റോക്ക് പരിധികൾ മൊത്തക്കച്ചവടക്കാർ മുതൽ ചില്ലറ വ്യാപാരികൾ, മില്ലർമാർ, ഇറക്കുമതിക്കാർ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും, ഒക്ടോബർ 31 വരെ ഇത് നിലനിൽക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തുവര പരിപ്പിന്റെയും ഉഴുന്ന് പരിപ്പിന്റെയും മൊത്തക്കച്ചവടക്കാർക്ക് 200 ടണ്ണും, ചില്ലറ വ്യാപാരികൾക്ക് 5 ടണ്ണും എന്ന പരിധി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്, വൻകിട ചില്ലറ വ്യാപാരികൾക്ക് ഓരോ ഔട്ട്‌ലെറ്റിലും 5 ടണ്ണും മൊത്തത്തിൽ പരമാവധി 200 ടണ്ണുമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മില്ലർമാർ കഴിഞ്ഞ മൂന്ന് മാസത്തെ ഉൽപ്പാദനത്തിൽ കൂടുതലോ, അല്ലെങ്കിൽ വാർഷിക ശേഷിയുടെ 25 ശതമാനമോ പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, കസ്റ്റംസ് ക്ലിയറൻസിന് ശേഷം ഇറക്കുമതി ചെയ്യുന്ന സ്റ്റോക്കുകൾ 30 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്നതിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവർക്ക് വിലക്കുണ്ട്.

ഈ നിയമങ്ങൾക്ക് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും, കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് നിയന്ത്രിക്കുന്ന ഒരു പോർട്ടലിൽ അവരുടെ സ്റ്റോക്ക് നില റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. ഇറക്കുമതിക്കാർ ഔട്ട്‌ലൈൻ സ്റ്റോക്ക് പരിധികൾ കവിയുന്നുവെങ്കിൽ, സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിജ്ഞാപനത്തിന്റെ റിലീസ് മുതൽ 30 ദിവസത്തിനുള്ളിൽ അവർ പുഴ്ത്തിവെച്ച ധാന്യങ്ങൾ ഒരു നിർദ്ദിഷ്ട തുകയിലേക്ക് ക്രമീകരിക്കണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇറക്കുമതിക്കാരുടെ കൈവശമുള്ള സ്റ്റോക്കുകൾ നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ, വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ അവർ അത് നിശ്ചിത സ്റ്റോക്ക് പരിധിയിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

അവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സർക്കാർ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ മറ്റൊരു ചുവടുവയ്പ്പാണ് തുവര, ഉഴുന്ന് എന്നിവയ്ക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയത്. സ്റ്റോക്ക് ഡിസ്‌ക്ലോഷർ പോർട്ടലിലൂടെ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ്, സംസ്ഥാന സർക്കാരുകളുമായി പ്രതിവാര അടിസ്ഥാനത്തിൽ അവലോകനം ചെയ്തിട്ടുള്ള സ്റ്റോക്ക്, സ്റ്റോക്ക് സ്ഥാനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. വിവിധ സംസ്ഥാനങ്ങളായ കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശനം ഉൾപ്പെടെ, സ്റ്റോക്കുകൾ വെളിപ്പെടുത്തുന്നത് ഉറപ്പാക്കാൻ ഇറക്കുമതിക്കാർ, മില്ലർമാർ, റീട്ടെയിലർമാർ തുടങ്ങിയ വിവിധ പങ്കാളികളുമായി വിപുലമായ ആശയവിനിമയത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മൺസൂൺ ആരംഭിക്കാൻ വൈകുമെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്

Pic Courtesy: Deccan Herald, Organic Gyaan

Source: Central Department of Consumer Affairs

English Summary: Centers to avoid hoardings to tur dal, urad dal in country

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds