1. News

262 ലക്ഷം ടൺ ഗോതമ്പ്, താങ്ങുവില നിരക്കിൽ കർഷകരിൽ നിന്ന് വാങ്ങി കേന്ദ്ര സർക്കാർ

രാജ്യത്തു ഈ വർഷം, 262 ലക്ഷം ടൺ ഗോതമ്പ് ഇതുവരെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്രം വാങ്ങുകയും, കർഷകർക്ക് 47,000 കോടി രൂപ നൽകുകയും ചെയ്തതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Raveena M Prakash
Center's Wheat Procurement: Govt buys wheat 262 lakhs Tonne from Farmers
Center's Wheat Procurement: Govt buys wheat 262 lakhs Tonne from Farmers

രാജ്യത്തു ഈ വർഷം, 262 ലക്ഷം ടൺ ഗോതമ്പ് ഇതുവരെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്രം വാങ്ങുകയും, കർഷകർക്ക് കേന്ദ്രം 47,000 കോടി രൂപ നൽകുകയും ചെയ്തതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2023-24 റാബി സീസണിലെ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോതമ്പ് സംഭരണം സുഗമമായി പുരോഗമിക്കുന്നു. 

മെയ് 30 വരെയുള്ള നടപ്പു സീസണിൽ 262 ലക്ഷം ടൺ ഗോതമ്പാണ് കേന്ദ്രം സംഭരിച്ചത്, ഇത് കഴിഞ്ഞ വർഷത്തെ മൊത്തം സംഭരണമായ 188 ലക്ഷം ടണ്ണിൽ നിന്ന് 74 ലക്ഷം ടൺ അധികമായി മറികടന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 47,000 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ താങ്ങുവിലയുള്ള ഗോതമ്പ് സംഭരണ പ്രവർത്തനങ്ങളിൽ നിന്ന് 21.27 ലക്ഷം കർഷകർ ഇതിനകം പ്രയോജനം നേടിയിട്ടുണ്ട്. ഏപ്രിൽ മുതൽ മാർച്ച് വരെയാണ് റാബി വിപണന സീസൺ. എന്നിരുന്നാലും, ഗോതമ്പ് സംഭരണത്തിന്റെ ഭൂരിഭാഗവും ഏപ്രിൽ മുതൽ ജൂൺ വരെ നടക്കുന്നു. 

ഗോതമ്പ് സംഭരണത്തിലേക്ക് പ്രധാനമായും സംഭാവന നൽകുന്നത് പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്, ഇവിടുന്ന് യഥാക്രമം 121.27 ലക്ഷം ടൺ, 70.98 ലക്ഷം ടൺ, 63.17 ലക്ഷം ടൺ ഗോതമ്പ് സംഭരണം നടത്തി വരുന്നു. രാജ്യത്ത് അകാലമഴ മൂലം നശിച്ച ഗോതമ്പിന്റെ ഗുണമേന്മയിൽ ഇളവ് വരുത്തിയതും, ഗ്രാമപഞ്ചായത്ത് തലത്തിൽ സംഭരണ കേന്ദ്രങ്ങൾ തുറന്നതും, നിയുക്ത സംഭരണത്തിന് പുറമെ സഹകരണ സംഘങ്ങൾ/ ഗ്രാമപഞ്ചായത്തുകൾ വഴിയുള്ള സംഭരണം തുടങ്ങിയതുമാണ് സംഭരണം ഉയരാൻ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

2022-23 വർഷത്തിലെ ഖാരിഫ് മാർക്കറ്റിംഗ് സീസണിൽ (KMS) ഖാരിഫ് വിളയിൽ മെയ് 30 വരെ, ഏകദേശം 385 ലക്ഷം ടൺ അരി സംഭരിച്ചു, ഇനിയും 110 ലക്ഷം ടൺ കൂടി സംഭരിക്കാനുണ്ട് എന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് കൂടാതെ, KMS 2022-23 റാബി സീസണിൽ 106 ലക്ഷം ടൺ അരി സംഭരിക്കപ്പെടുമെന്ന് കണക്കാക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്രത്തിന്റെ സെൻട്രൽ പൂളിൽ ഗോതമ്പിന്റെയും അരിയുടെയും സംയോജിത സ്റ്റോക്ക് സ്ഥാനം 579 ലക്ഷം ടണ്ണിലധികമാണ്. ഇതിൽ ഗോതമ്പ് 312 ലക്ഷം ടണ്ണും, അരി 267 ലക്ഷം ടണ്ണുമാണ്. ഇത് രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ ഫലപ്രദമാണ് എന്ന് മന്ത്രാലയം വിശദികരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ജൂൺ 10 മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിച്ച് കേരള സർക്കാർ

Pic Courtesy: Pexels.com 

English Summary: Center's Wheat Procurement: Govt buys wheat 262 lakhs Tonne from Farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds