1. Health & Herbs

പപ്പായ വെറും വയറ്റിൽ കഴിച്ചാൽ ഈ നേട്ടങ്ങൾ!

മിക്ക വീടുകളുടേയും പിന്നിൽ സ്ഥിരമായി കാണുന്ന ഒരു മരമാണ് പപ്പായ. പലരും ഈ പഴത്തെ ശ്രദ്ധിക്കാറേയില്ല, ചിലപ്പോൾ മണ്ണിൽ വീണ് അവിഞ്ഞുപോകുന്നു. എന്നാൽ മറുനാടൻ മലയാളികൾക്ക് പപ്പായ വിലമതിക്കാത്ത പഴമാണ്. രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമായ പപ്പായയിൽ അവശ്യ പോഷകങ്ങളും എൻസൈമുകളുമുണ്ട്.

Meera Sandeep
Benefits of eating papaya in the empty stomach
Benefits of eating papaya in the empty stomach

മിക്ക വീടുകളുടേയും പിന്നിൽ സ്ഥിരമായി കാണുന്ന ഒരു മരമാണ് പപ്പായ.  പലരും ഈ പഴത്തെ ശ്രദ്ധിക്കാറേയില്ല,  ചിലപ്പോൾ മണ്ണിൽ വീണ് അവിഞ്ഞുപോകുന്നു.  എന്നാൽ മറുനാടൻ മലയാളികൾക്ക് പപ്പായ വിലമതിക്കാത്ത പഴമാണ്.   രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമായ പപ്പായയിൽ അവശ്യ പോഷകങ്ങളും എൻസൈമുകളുമുണ്ട്.  വെറും വയറ്റിൽ പപ്പായ കഴിക്കാമോ എന്ന് പലർക്കും സംശയമുണ്ട്. പപ്പായ ഇത് വെറും വയറ്റിലും കഴിക്കാവുന്നതാണ്.

- പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈയ്ൻ പ്രോട്ടീനുകളുടെ വിഘടനത്തിന് സഹായിക്കുന്നു. കരോട്ടിനോയിഡുകൾ, ആൽക്കലോയിഡുകൾ, മോണോടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് പപ്പായ. രക്തയോട്ടത്തിനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഇത് സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: “പപ്പൈൻ” ബിസിനസ്സിൽ ഏകദേശം ഒരു ഹെക്ടറിന് പ്രതിവർഷം 35,000 രൂപയോളം ലാഭം നേടാം.

- പപ്പെയ്ൻ എന്ന എൻസൈം ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല, സുഗമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

- നെഞ്ചെരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പപ്പായ ആശ്വാസം നൽകും. ഇതിലെ പോഷകഗുണങ്ങൾ ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.

- പപ്പായയിൽ കഫീക് ആസിഡ്, മൈറിസെറ്റിൻ, തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളായ സി, എ, ഇ എന്നിവയുമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ, തന്മാത്രകൾ എന്നിവയ്‌ക്കെതിരായി പ്രവർത്തിക്കുന്നു.

- ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.  കാരണം പപ്പായയിൽ കലോറി കുറവാണ്.  വെറും വയറ്റിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.

English Summary: These benefits of eating papaya on an empty stomach!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds