1. News

സെർവിക്കൽ ക്യാൻസർ മൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്: NTAGI

'സെർവിക്കൽ ക്യാൻസർ മൂലമുള്ള ഏറ്റവും കൂടുതൽ  മരണം ഇന്ത്യയിലാണ് സംഭവിക്കുന്നത്', എന്നതിനാൽ സ്ക്രീനിംഗ് ഒരു ദൗത്യമായി എടുക്കേണ്ടതുണ്ടെന്നും, സെർവിക്കൽ ക്യാൻസർ കണ്ടെത്താനുള്ള സ്ക്രീനിംഗ് പ്രധാനമാണെന്നും NTGIA മേധാവി പറഞ്ഞു.

Raveena M Prakash
Cervical cancer causes largest death rate in India says NTAGI Report.
Cervical cancer causes largest death rate in India says NTAGI Report.

സെർവിക്കൽ ക്യാൻസർ എന്ന രോഗം നേരത്തെ കണ്ടെത്തിയാൽ സെർവിക്കൽ ക്യാൻസർ  നിയന്ത്രിക്കാനാകുമെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTGIA) മേധാവി ഡോ എൻ കെ അറോറ ചൊവ്വാഴ്ച പറഞ്ഞു. 35 വയസ്സിനു ശേഷം സെർവിക്കൽ ക്യാൻസർ കണ്ടെത്താനുള്ള സ്ക്രീനിംഗ് പ്രധാനമാണെന്നും NTGIA മേധാവി പറഞ്ഞു. 'സെർവിക്കൽ ക്യാൻസർ മൂലമുള്ള ഏറ്റവും കൂടുതൽ  മരണം ഇന്ത്യയിലാണ് സംഭവിക്കുന്നത്', എന്നതിനാൽ സ്ക്രീനിംഗ് ഒരു ദൗത്യമായി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹ്യൂമൻ പാപ്പിലോമ വൈറസ് ന്റെ (HPV) വാക്സിനേഷൻ ഉപയോഗിച്ച് സെർവിക്കൽ ക്യാൻസർ ഭേദമാക്കാൻ കഴിയുമെന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ഡോ. എൻ കെ അറോറ പറഞ്ഞു. ഒരു ദേശീയ പരിപാടിയിൽ 9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് HPV വാക്സിൻ നൽകാൻ ഇന്ത്യയ്ക്ക് ഉടൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (WHO) തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ പൂനം ഖേത്രപാൽ സിംഗ്, സെർവിക്കൽ ക്യാൻസറിനെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി കണ്ടു, അതിനെ ഇല്ലാതാക്കാൻ ഇന്ത്യ ഉടൻ തന്നെ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ, ഭൂട്ടാൻ, മാലിദ്വീപ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ സെർവിക്കൽ ക്യാൻസർ ചികിത്സിക്കുന്നതിനായി രാജ്യവ്യാപകമായി HPV വാക്സിനേഷൻ അവതരിപ്പിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങൾ സെറിക്കൽ ക്യാൻസറിനെതിരായ വാക്സിൻ ഉടൻ അവതരിപ്പിക്കുമെന്ന് WHO റീജിയണൽ ഡയറക്ടർ പറഞ്ഞു.

ഇന്തോനേഷ്യയിലെ നിരവധി പ്രവിശ്യകളിൽ HPV വാക്സിനേഷൻ അവതരിപ്പിച്ചു, ദശലക്ഷക്കണക്കിന് പെൺകുട്ടികളെ, ഈ വാക്‌സിനേഷൻ കൊണ്ട് പൂർണ ആരോഗ്യവതികളായിരിക്കാൻ സഹായിക്കുന്നു, അവർ പറഞ്ഞു. ആഗോളതലത്തിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ, 2020-ൽ 604,000 പുതിയ കേസുകളും 342,000 മരണങ്ങളും ഉണ്ടായതായി കണക്കാക്കുന്നു, ഇതിൽ യഥാക്രമം 32 ശതമാനവും 34 ശതമാനവും ഈ രോഗത്തിന്റെ അളവ് കൂടുന്നതായി രേഖപെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസം, കൃഷി, ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി UPI പോലുള്ള പ്ലാറ്റ്‌ഫോമുകൾ സർക്കാർ കൊണ്ടുവരും: അശ്വിനി വൈഷ്ണവ്

English Summary: Cervical cancer causes largest death rate in India says NTAGI Report.

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds