1. News

മാസത്തിൽ രണ്ട് തവണ കുട്ടികൾക്ക് വീണാ ജോർജുമായി സംവദിക്കാം; ഉറപ്പ് നൽകി മന്ത്രി

കുട്ടികളുടെ പ്രസംഗങ്ങൾ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു കുട്ടികളുടെ പ്രസംഗത്തിന്റെ ചുരുക്കം.

Saranya Sasidharan
Children can interact with Veena George twice a month; Minister assured
Children can interact with Veena George twice a month; Minister assured

തങ്ങളെ കേൾക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നതാണ് കുട്ടികൾക്ക് ഏറ്റവും പ്രയപ്പെട്ടതെന്ന് മന്ത്രി വീണാ ജോർജിന് മുൻപിൽ നിന്ന് 'കുട്ടി പ്രസിഡന്റ്' നന്മ.എസ് പറഞ്ഞതോടെ മുഴുവൻ കുരുന്നുകളുടെയും വാക്കുകൾക്ക് കാതോർക്കാൻ സമയം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നൽകി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ശിശുദിനാഘോഷ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കുട്ടികളുടെ വാക്കുകൾക്ക് കാതോർക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ പരോക്ഷമായി അവതരിപ്പിച്ചത്.

ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു, മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങൾ, പരാതികൾ, ആശയങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കൽ എന്ന രീതിയിലാണ് കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുക.

കുട്ടികളുടെ പ്രസംഗങ്ങൾ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു കുട്ടികളുടെ പ്രസംഗത്തിന്റെ ചുരുക്കം.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ജയപാൽ മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള സന്ദേശം വേദിയിൽ വായിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന സന്ദേശത്തോടെ പുറത്തിറക്കിയ ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. സ്റ്റാമ്പ് രൂപകൽപന ചെയ്ത ബാലരാമപുരം നസ്രേത്ത്ഹോം സ്‌കൂളിലെ അക്ഷയ് ബി എ, വിഷയം തിരഞ്ഞെടുത്ത കണ്ണൂർ അണ്ടല്ലൂർ സീനിയർ സ്‌കൂളിലെ അശ്വിൻ കൃഷ്ണ എന്നിവരെ മന്ത്രി വേദിയിൽ ആദരിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രി കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂൾ വിദ്യാർഥിനി മിന്ന രഞ്ജിത്, കുട്ടികളുടെ പ്രസിഡന്റ് വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സി.ബി.എസ്.ഇ സ്‌കൂളിലെ നന്മ എസ്, കുട്ടികളുടെ സ്പീക്കർ കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിലെ ഉമ എസ്, സമ്മേളനത്തിന് സ്വാഗതമാശംസിച്ച ശിശുവിഹാർ യു.പി.സ്‌കൂളിലെ പാർവണേന്ദു പി.എസ്, യോഗത്തിന് കൃതജ്ഞത പറഞ്ഞ കാർമൽ ഗേൾസ് എച്ച്.എസ്.എസ് ഗൗതമി എസ്, സ്വാഗത ഗാനമാലപിച്ച ദേവനന്ദൻ, കുട്ടികളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാർ എന്നിവരെയും മന്ത്രി ആദരിച്ചു. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും സ്‌കൂളുകളെയും ആദരിച്ചു.

ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളായണി ലിറ്റിൽ ഫ്ളവർ കോൺവന്റ് സ്‌കൂളിലെ വിദ്യാർഥികളെയും ആദരിച്ചു. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ, അധ്യക്ഷത വഹിച്ചു.

When 'Little President' Namana.S said in front of Health Minister Veena George that adults find time to listen to them, the minister assured them that she would find time to listen to the words of all the children. During the speech given at the state-level Children's Day Celebration Conference held at Nishagandhi Auditorium, Thiruvananthapuram, Namana indirectly presented the complaint that adults do not find time to listen to children's words. The minister also found an immediate solution to this and twice a month the children would get an opportunity to speak to the minister. Children's difficulties, complaints, ideas, etc. can be shared. Children will get an opportunity to speak to the minister once in 15 days.

ബന്ധപ്പെട്ട വാർത്തകൾ: ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു

English Summary: Children can interact with Veena George twice a month; Minister assured

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds