1. News

എടവണ്ണ സമ്പൂർണ്ണ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ

സർക്കാരിന്റെ 2017-18 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി സാമ്പത്തിക സഹായത്തോടെ 47.21 കോടി രൂപയ്ക്കാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ നീക്കിവെച്ചിരുന്നത്. രണ്ടു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. ജലജീവൻ മിഷൻ ഫണ്ട് കൂടി ഉപയോഗിച്ച് നിലവിൽ 77 കോടി രൂപയിൽ എത്തിനിൽക്കുകയാണ് ഈ ശുദ്ധജല പദ്ധതി. വരും വർഷങ്ങളിൽ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് പ്രതിദിന ആളോഹരി 100 ലിറ്റർ വെള്ളം ലഭ്യമാക്കുന്നത് കണക്കാക്കിയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Saranya Sasidharan
Edavanna Complete Drinking Water Project has reached its final stage
Edavanna Complete Drinking Water Project has reached its final stage

എടവണ്ണ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ആരംഭിച്ച സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. അടുത്തമാസം 15 ന് മുൻപായി മുഴുവൻ പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എസ് അൻസാർ അറിയിച്ചു. പ്രവൃത്തികൾ നടക്കുന്ന പ്രദേശത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷും സന്ദർശനം നടത്തി. ഡിസംബർ 15 ഓടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് നീക്കം. പദ്ധതിയുടെ ടാങ്കിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ 800 മീറ്റർ പൈപ്പ് ലൈൻ പ്രവർത്തി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.

സർക്കാരിന്റെ 2017-18 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി സാമ്പത്തിക സഹായത്തോടെ 47.21 കോടി രൂപയ്ക്കാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ നീക്കിവെച്ചിരുന്നത്. രണ്ടു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. ജലജീവൻ മിഷൻ ഫണ്ട് കൂടി ഉപയോഗിച്ച് നിലവിൽ 77 കോടി രൂപയിൽ എത്തിനിൽക്കുകയാണ് ഈ ശുദ്ധജല പദ്ധതി. വരും വർഷങ്ങളിൽ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് പ്രതിദിന ആളോഹരി 100 ലിറ്റർ വെള്ളം ലഭ്യമാക്കുന്നത് കണക്കാക്കിയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ജല സമൃദ്ധമായ ചാലിയാർ പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നുണ്ടെങ്കിലും ഇവിടുത്തെ ശുദ്ധജല വിതരണത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
ബഡ്ജറ്റിൽ നീക്കിവെച്ച പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ പി.കെ ബഷീർ എംഎൽഎ യുടെ ഇടപെടലിലൂടെ ധനകാര്യവകുപ്പും ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട് പദ്ധതിക്ക് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ പ്ലാന്റിനാവശ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും ഈ പ്രദേശത്തെ ഉയർന്ന വില കാരണം സ്ഥലമേറ്റെടുക്കലിന് ആദ്യം തടസം നേരിട്ടു. തുടർന്ന് എംഎൽഎ യുടെ അധ്യക്ഷതയിൽ യോഗം ചേരുകയും പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുകയും ഇതിലൂടെ ആവശ്യമായ ഫണ്ട് പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച 16 ലക്ഷം രൂപ ചെലവഴിച്ച് പാലപ്പെറ്റ കൊങ്ങംപാറ മലക്ക് മുകളിൽ 60 സെന്റ് സ്ഥലവും പ്ലാന്റിലേക്ക് പുഴയിൽനിന്ന് വെള്ളം കൊണ്ടുവരാൻ 4.5 സെന്റ് സ്ഥലവും ജനപങ്കാളിത്തത്തോടെ വാങ്ങി വാട്ടർ അതോറിറ്റിക്ക് കൈമാറി. തുടർന്നാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊങ്ങംപാറ മലക്ക് മുകളിൽ ടാങ്കിന്റെ ആദ്യ ഘട്ട പ്രവൃത്തികൾ ആരംഭിച്ചത്.

എടവണ്ണ പഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും ശുദ്ധജലം ലഭ്യമാക്കാൻ സാധിക്കുന്ന പദ്ധതിയുടെ 95 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. പദ്ധതിയുമായി പ്രദേശത്തെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും നാട്ടിലെ കുടിവെള്ള ക്ഷാമത്തിന് ഇനി ശാശ്വത പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Wheat: ഇന്ത്യയിലെ സംസ്ഥാന സ്റ്റോക്ക് ഒരു വർഷം മുമ്പുള്ളതിനേക്കാൾ പകുതിയായി കുറഞ്ഞു

English Summary: Edavanna Complete Drinking Water Project has reached its final stage

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds