1. News

ചിറ്റൂരിലെ ഡയറി ഫാം വീണ്ടും പ്രവർത്തിക്കും; 385 കോടി രൂപ നിക്ഷേപിച്ച് അമുൽ

ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡുമായി (GCMMFL) സഹകരിച്ച് പ്രവർത്തനരഹിതമായ ചിറ്റൂർ ഡെയറിയുടെ പുനരുജ്ജീവനത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചൊവ്വാഴ്ച അടിത്തറയിട്ടു.

Raveena M Prakash
Chittoor Diary: Andhra Pradesh CM lays foundation
Chittoor Diary: Andhra Pradesh CM lays foundation

അമുൽ എന്നറിയപ്പെടുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡുമായി (GCMMFL) സഹകരിച്ച് പ്രവർത്തനരഹിതമായ ചിറ്റൂർ ഡെയറിയുടെ പുനരുജ്ജീവനത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഇന്നലെ അടിത്തറയിട്ടു. 182 കോടി രൂപയുടെ കടബാധ്യതയുള്ളതിനാൽ 20 വർഷത്തിലേറെയായി ചിറ്റൂർ ഡയറിയിലെ ഉൽപ്പാദനം നിർത്തിവച്ചിരുന്നു. 

സഹകരണത്തിന്റെ ഭാഗമായി, 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, രണ്ട് ലക്ഷം പേർക്ക് പരോക്ഷമായി പ്രയോജനം നൽകുകയും ചെയ്യുന്ന 385 കോടി രൂപയുടെ നിക്ഷേപം അമുൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം ചിറ്റൂർ ഡയറിയുടെ പാട്ടം ലഭിച്ച് 10 മാസത്തിനുള്ളിൽ അമുൽ അവിടെ ഉൽപ്പാദനം ആരംഭിക്കണം, അവിടെ പാൽ സംസ്കരണ യൂണിറ്റ് നിർമിക്കും. പനീർ, തൈര്, ചീസ്, വെണ്ണ, ഐസ്ക്രീം, പാൽപ്പൊടി ഫാക്ടറി എന്നിവ നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകളും സ്ഥാപിക്കും.

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ഡെയറിയുടെ പ്രൗഢമായ നാളുകൾ വിവരിച്ച മുഖ്യമന്ത്രി, ഈ ദിവസങ്ങൾ കർഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും, ക്ഷീര മേഖലയെ സമ്പന്നമാക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശീതീകരണ പ്ലാന്റായി പ്രവർത്തനം ആരംഭിച്ച ചിറ്റൂർ ഡെയറി 1988 ആയപ്പോഴേക്കും പ്രതിദിനം 2 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാൻ തുടങ്ങി. പിന്നീട് 1993 ആയപ്പോഴേക്കും ഇത് 2.5 ലക്ഷം മുതൽ 3 ലക്ഷം ലിറ്റർ വരെ പാലിന്റെ ശേഷി വർധിപ്പിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Pic Courtesy: Pexels.com

English Summary: Chittoor Diary: Andhra Pradesh CM lays foundation

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds