1. News

ചൂരല്‍ ഉൽപ്പന്നങ്ങളുടെ വൈവിധ്യവുമായി ചൊള്ളനാവയല്‍ സംഘം

കൗതുകമുണര്‍ത്തുന്ന ഉൽപ്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോറൂം. സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയല്‍ എസ്ടി കോപ്പറേറ്റീവ് സൊസൈറ്റി ചൂരല്‍ കൊണ്ടുള്ള വൈവിദ്ധ്യങ്ങളായ ഉൽപ്പന്നങ്ങളുമായാണ് പ്രദര്‍ശന വിപണനമേളയിലെത്തിയത്.

Meera Sandeep
Chollanavayal group with a variety of cane products
Chollanavayal group with a variety of cane products

പത്തനംതിട്ട: കൗതുകമുണര്‍ത്തുന്ന ഉൽപ്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോറൂം.  സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയല്‍ എസ്ടി കോപ്പറേറ്റീവ് സൊസൈറ്റി ചൂരല്‍ കൊണ്ടുള്ള വൈവിദ്ധ്യങ്ങളായ ഉൽപ്പന്നങ്ങളുമായാണ് പ്രദര്‍ശന വിപണനമേളയിലെത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: മുളങ്കാടുകൾ ആവാസ വ്യവസ്ഥക്ക് മുതൽകൂട്ട്

ഫര്‍ണിച്ചറുകളും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് വില്‍പ്പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. നാടന്‍, ആസാം ചൂരലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഉൽപ്പന്നങ്ങള്‍ ഏറെ ആകര്‍ഷകമാണ്. 300 രൂപ മുതലുള്ള ഉൽപ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. ബാസ്‌കറ്റ്, പറ, ചൂരവടി, സെറ്റി, കസേര, കുട്ടികളുടെ കസേര എന്നിവയോടൊപ്പം ചെറുകിട വനവിഭവങ്ങളായ ചെറുതേന്‍, വലിയതേന്‍, കുടംപുളി എന്നിവയും വില്‍പ്പനയ്ക്കുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചെറുതേന്‍ ഗുണങ്ങള്‍

അടിച്ചിപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചൂരല്‍ വര്‍ക്‌ഷോപ്പില്‍ നിന്നാണ് ചൂരല്‍ ഉൽപ്പന്നങ്ങള്‍ മേളയിലെത്തിച്ചിരിക്കുന്നത്. ചൂരല്‍ ഉല്‍പന്നങ്ങളുടെ ഷോ റൂം റാന്നിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

The stall of the Co-operative Department is becoming the center of attention with interesting products. The cane furniture showroom is at the My Kerala Exhibition and Marketing Fair held at the District Stadium in connection with the first anniversary of the second Pinarayi Vijayan Government. Chollanavayal ST Co-operative Society under the Department of Co-operation came up with a variety of cane products at the exhibition.

ബന്ധപ്പെട്ട വാർത്തകൾ: ഭൂ സംരക്ഷണത്തിന് വിളയായി മുള

Furniture and accessories are available for sale. Products made from native and Assamese canes are very attractive. Products starting from Rs 300 are available here. Along with baskets, reeds, cane,  chairs and children's chairs, small forest products such as honey and tamarind are also for sale.

The cane products were brought to the fair from the cane workshop at Adichipuzha. There is a showroom for cane products in Ranni.

English Summary: Chollanavayal group with a variety of cane products

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds