1. News

Climate Change: ചൂട് കൂടുന്നതിൽ ആശങ്കപ്പെട്ട് ഗോതമ്പ് കർഷകർ

ഈ വർഷം, ഗോതമ്പ് റെക്കോഡ് ഉൽപ്പാദനമുണ്ടാവുമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷത്തെ പോലെ ഉയർന്ന താപനില ഗോതമ്പിന്റെ വിളവ് കുറയ്ക്കുമോ എന്ന പേടിയിലാണ് കർഷകർ. കഴിഞ്ഞ വർഷത്തെ ബുദ്ധിമുട്ടുകൾ ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

Raveena M Prakash
Climate Change farmers scared of repeating last years cycle in cultivating wheat
Climate Change farmers scared of repeating last years cycle in cultivating wheat

ഈ വർഷം, ഗോതമ്പ് റെക്കോഡ് ഉൽപ്പാദനമുണ്ടാവുമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷത്തെ പോലെ ഉയർന്ന താപനില ഗോതമ്പിന്റെ വിളവ് കുറയ്ക്കുമോ എന്ന പേടിയിലാണ് കർഷകർ. കഴിഞ്ഞ വർഷത്തെ ബുദ്ധിമുട്ടുകൾ ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. 2023-24 വിള വർഷത്തിൽ രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. എന്നിരുന്നാലും, കർഷകർക്ക് ഈ അവകാശവാദങ്ങളിൽ വിശ്വാസക്കുറവുണ്ട്, ഫെബ്രുവരി ആദ്യം റിപ്പോർട്ട് ചെയ്ത താപനില വർദ്ധനവിനെക്കുറിച്ച് പലരും ആശങ്കാകുലരാണ്.

നിലവിലെ വിള സീസണിൽ ഗോതമ്പ് ഉൽപ്പാദനം 112 ദശലക്ഷം ടൺ ആണെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.44 ദശലക്ഷം ടൺ കൂടുതലാണ്. ഹരിയാനയിലെ കർണാൽ ജില്ലയിലെ അസന്ദ് പ്രദേശത്തെ കർഷകനായ സന്ദീപ് സിങ്ഗ്രോഹ 12 ഏക്കറിലാണ് ഗോതമ്പ് നട്ടിരിക്കുന്നത്, ഫെബ്രുവരി ആദ്യവാരം അസാധാരണമായ ചൂടായിരുന്നു. വിളകൾ പരിശോധിച്ചപ്പോൾ ചൂട് കാരണം ഗോതമ്പ് ധാന്യങ്ങൾ രൂപപ്പെടുകയും വാടിപ്പോകുകയും ചെയ്തു എന്ന്, അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തെ ചൂടിൽ ആശങ്കാകുലരാണ് ഒട്ടുമിക്ക കർഷകരും.

ഫെബ്രുവരി ആദ്യവാരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ശരാശരിയേക്കാൾ 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ എത്തി, എന്ന് കർഷകർ പറഞ്ഞു. 2023 ഫെബ്രുവരി ആദ്യവാരത്തിൽ ഗോതമ്പ് കൃഷി ചെയ്യുന്ന മിക്ക സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് മധ്യപ്രദേശിലെ ഏറ്റവും ഉയർന്ന താപനില, കഴിഞ്ഞ ഏഴ് വർഷത്തെ ശരാശരി താപനിലയേക്കാൾ കൂടുതലാണെന്ന് ദേശീയ വിള പ്രവചന കേന്ദ്രത്തിന്റെ(NCFC) റിപ്പോർട്ട് പറയുന്നു. നോർമലൈസ്ഡ് ഡിഫറൻസ് വെജിറ്റേഷൻ ഇൻഡക്‌സ് (NDVI) വഴി രാജ്യത്തുടനീളമുള്ള വിളകളെ കണക്കാക്കുന്നു. ഈ സൂചിക രാജ്യത്തു എത്രമാത്രം സസ്യങ്ങൾ ഉൾക്കൊള്ളുന്നു എന്ന് കാണിക്കുന്ന ഒരു സൂചകമാണ്.

2023 ജനുവരി 20നും ഫെബ്രുവരി 9നും ഇടയിൽ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കടുക് വിളവെടുപ്പ് പൂർത്തിയായി, എൻ‌ഡി‌വി‌ഐ (NDVI) ഉപയോഗിക്കുന്നതായി NCFC കണ്ടെത്തി. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പലയിടത്തും ഗോതമ്പും പാകമായി, വിളകളിൽ ധാന്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട് എന്ന് കർഷകർ അറിയിച്ചു. അടുത്ത ആഴ്ചയിലെ താപനില നിർണായകമാകുമെന്നും ഗോതമ്പ് കർഷകർ അറിയിച്ചു. 'അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഗോതമ്പിന് ഹാനികരമാകും', അങ്ങനെ ഒരു സാഹചര്യം വന്നാൽ കഴിഞ്ഞ വർഷത്തെ പോലെയാകാൻ സാധ്യതയുണ്ടെന്നും ഗോതമ്പ് കൃഷിയിൽ നഷ്ടം വരുമെന്ന പേടിയുണ്ടെന്ന് ഒരു കർഷകൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: PMFAI-SML ANNUAL AWARDS 2023: മികച്ച പ്രകടനം കാഴ്ച്ച വെച്ച അഗ്രോ-കെം കമ്പനികളെ ആദരിച്ചു

English Summary: Climate Change farmers scared of repeating last years cycle in cultivating wheat

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds