1. News

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും

സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുല്‍പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്‍പാദന ക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിൻ്റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.

KJ Staff
coconut

സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുക, രോഗം ബാധിച്ചതും ഉല്‍പാദനക്ഷമത നശിച്ചതുമായ തെങ്ങുകള്‍ക്കു പകരം അത്യുല്‍പാദന ശേഷിയുളള തൈകള്‍ വെച്ചുപിടിപ്പിക്കുക, ഉല്‍പാദന ക്ഷമത ഹെക്ടറിന് 8500 നാളികേരമായി ഉയര്‍ത്തുക, നാളികേരത്തിൻ്റെ മൂല്യവര്‍ധന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് വികസന കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍. ഇതിനായി കൃഷിവകുപ്പും കാർഷിക സർവകലാശാലയും നാളികേര വികസന കോർപ്പറേഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേർന്ന് ഉത്പാദിപ്പിച്ച 15 ലക്ഷം മേത്തരം തൈത്തെങ്ങുകൾ നട്ടുപിടിപ്പിക്കും

coconut tree

കൃഷി മന്ത്രി ചെയര്‍മാനായുളള കൗണ്‍സിലില്‍ കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെയും കേര കര്‍ഷകരുടെയും ഉല്‍പാദന കമ്പനികളുടെയും പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. കൗണ്‍സിലിന് ജില്ലാ തലത്തിലും സമിതികള്‍ ഉണ്ടാകും.നാളികേരത്തിനായുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ യോജിപ്പിച്ച് 1500 കോടി ചെലവുവരുന്ന പദ്ധതികളാണ് കൗൺസിലിൻ്റെ പ്രാഥമിക അജൻഡ.കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും കർഷകരുടെയും വ്യവസായികളുടെയും പ്രതിനിധികളും സമിതിയിലുണ്ടാകും. തെങ്ങുകൃഷി വർധിപ്പിക്കുക മാത്രമല്ല, നീരയടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതലയും ഇനി കൗൺസിലിനായിരിക്കും.

English Summary: coconut development council will be formed

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds