1. News

തെങ്ങിൻ തൈ ഉത്‌പാദനം ; മാതൃവൃക്ഷങ്ങൾക്ക് ജിയോ ടാഗ് സംവിധാനം

തെങ്ങിൻ തൈകളുടെ ഗുണനിലവാരം പരിശോധിക്കാനും സർക്കാരും, സർക്കാർ ഏജൻസികളും ഉത്പാദിപ്പിക്കുന്ന തെങ്ങിൻതൈകളുടെ മാതൃവൃക്ഷങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കണ്ടെത്താനും നാളികേര വികസന കൗൺസിൽ സംവിധാനം ഏർപ്പെടുത്തുന്നു.

KJ Staff
coconut board

തെങ്ങിൻ തൈകളുടെ ഗുണനിലവാരം പരിശോധിക്കാനും സർക്കാരും, സർക്കാർ ഏജൻസികളും ഉത്പാദിപ്പിക്കുന്ന തെങ്ങിൻതൈകളുടെ  മാതൃവൃക്ഷങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കണ്ടെത്താനും നാളികേര വികസന കൗൺസിൽ സംവിധാനം ഏർപ്പെടുത്തുന്നു. തൈകൾ വളർന്ന് വർഷങ്ങൾക്കുശേഷം എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കാരണങ്ങൾ കണ്ടെത്താനും ടാഗിങ് സഹായിക്കും

 മാതൃവൃക്ഷത്തിൻ്റെ  ജിയോ കോഡ് ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തും. ഇതിൽ നിന്നുള്ള വിത്തുതേങ്ങകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന തൈകൾക്ക് ബാർകോഡ് നൽകും. ഇത് കർഷകൻ സൂക്ഷിച്ചുവെക്കണം. വിളവിലോ തെങ്ങിനോ എന്തെങ്കിനും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇതേക്കുറിച്ച് പഠിക്കാൻ ഏജൻസികൾക്ക് മാതൃവൃക്ഷത്തെ കണ്ടെത്താനാകും.

 നാലോ അഞ്ചോ വർഷംകൊണ്ടേ നടപടി പൂർത്തിയാകൂ. കൃഷിവകുപ്പ്, കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, നാളകേര വികസന ബോർഡ് എന്നിവയുടെ കീഴിലാണ് ഇപ്പോൾ സർക്കാർ മേഖലയിൽ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്.ഇതിനൊപ്പം സ്വകാര്യ നഴ്‌സറികൾ ഉത്പാദിപ്പിക്കുന്ന തൈകൾക്കും ജിയോ ടാഗിങ് ആലോചിക്കുന്നുണ്ട്. തേങ്ങയുടെ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സങ്കരയിനം, കുറിയ ഇനം എന്നിവയുടെ ഉത്പാദനം 20 ശതമാനം വർധിപ്പിക്കും .

വിവിധ സർക്കാർ ഏജൻസികൾ വ്യത്യസ്ത വിലയ്ക്കാണ് ഇപ്പോൾ തെങ്ങിൻതൈകൾ വിൽക്കുന്നത്.  തെങ്ങിൻതൈകളുടെ വില ഏകീകരണം നടപ്പാക്കുന്നതിനായി കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ചു.

English Summary: coconut saplings production

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds