1. News

LPG Gas Price Today : ആശ്വാസം! എൽപിജി സിലിണ്ടറിന് വില കുറച്ചു

9 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 39 രൂപ കുറച്ചു

Darsana J
LPG Gas Price Today : ആശ്വാസം! എൽപിജി സിലിണ്ടറിന് വില കുറച്ചു
LPG Gas Price Today : ആശ്വാസം! എൽപിജി സിലിണ്ടറിന് വില കുറച്ചു

1. ക്രിസ്മസ്-പുതുവത്സര സീസൺ അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 39 രൂപ കുറച്ചു. നിലവിൽ ഡൽഹിയിൽ 1757 രൂപ 50 പൈസ, കൊൽക്കത്തയിൽ 1869 രൂപ, മുംബൈയിൽ 1710 രൂപ, ചെന്നൈയിൽ 1929 രൂപ 50 പൈസ എന്നിങ്ങനെയാണ് നിരക്ക്. ഇതിനുമുമ്പ് ഡിസംബർ ഒന്നിന് എൽപിജി സിലിണ്ടറിന് 21 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. അതേസമയം, ഓഗസ്റ്റിന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

കൂടുതൽ വാർത്തകൾ: ക്രിസ്തുമസിന് മുമ്പ് എല്ലാവർക്കും ക്ഷേമപെൻഷൻ വിതരണം ചെയ്യും

2. നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ സാലഡ് വെള്ളരി വിളവെടുപ്പ് ആരംഭിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് വെള്ളരി ഹൈടെക് രീതിയിലാണ് ഫാമിൽ കൃഷി ചെയ്തത്. കര്‍ഷകയായ ഭുവനേശ്വരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിലെ വിളവെടുപ്പിൽ രണ്ട് ടണ്‍ വെള്ളരി ഉത്പാദിപ്പിച്ചിരുന്നു. ഇതുകൂടാതെ, കാബേജ്, ചൈനീസ് കാബേജ്, റാഡിഷ്, കോളിഫ്‌ളവര്‍ എന്നിവയുടെയും വിളവെടുപ്പ് ആരംഭിച്ചു. ഫാമിന് മുൻവശത്തുള്ള സെയില്‍സ് കൗണ്ടറില്‍ എല്ലാ ദിവസവും വിളവെടുത്ത ഫാം ഫ്രഷ് ഉത്പന്നങ്ങള്‍ വില്‍പ്പന ചെയ്യുന്നുണ്ട്. അധികം വരുന്ന പച്ചക്കറികളും പഴവർഗങ്ങളും ഹോര്‍ട്ടി കോര്‍പ്പ്, കൃഷി വകുപ്പ് ഇക്കോ ഷോപ്പുകള്‍ എന്നിവയിലൂടെയും വിപണനം ചെയ്യും.

3. പശു വളർത്തൽ വിഷയത്തിൽ പരിശീലനം നൽകുന്നു. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഡിസംബർ 27, 28 തിയ്യതികളിലാണ് പരിശീലനം നൽകുക. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഡിസംബർ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി 0497 2763473 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

4. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈക്കോയ്ക്ക് 186 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനാണ് തുക അനുവദിച്ചത്. വിതരണം ചെയ്യുന്നതിനുള്ള തുകയുടെ കേന്ദ്ര സർക്കാർ വിഹിതം 9 മാസമായിട്ടും ലഭ്യമാക്കിയിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചതായും ധനവകുപ്പ് അറിയിച്ചു.

English Summary: commercial lpg price reduced by 39 rupees today in india

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters