1. News

കൃഷിജാഗരണ്‍ തിരുവനന്തപുരത്ത് ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്‌സ്ബുക് കൂട്ടായ്മയും സംയുക്തമായി ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ മിനി അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ആദ്യഘട്ടമാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍. മിത്രകീടങ്ങള്‍ വിളസംരക്ഷണത്തിന് എന്ന വിഷയത്തില്‍ മല്ലപ്പള്ളി കൃഷി ഓഫീസര്‍ റോയ് ഐസക്, കര്‍ഷകന് ബാങ്ക് നല്‍കുന്ന സഹായങ്ങള്‍ എന്ന വിഷയത്തില്‍ നബാര്‍ഡ് മാനേജര്‍ വി. ജിഷ എന്നിവര്‍ ക്ലാസ്സെടുത്തു. ഇതോടനുബന്ധിച്ച് സൗന്യ വിത്തുവിതരണവും നടന്നു. പരിപാടിയില്‍ കൃഷിഭൂമി കിരണ്‍ കൃഷ്ണ സ്വാഗതം പറഞ്ഞു. കൃഷിജാഗരണ്‍ മാനേജിംഗ് ഡയറക്ടര്‍ എം.സി. ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, കൃഷിജാഗരണ്‍ കേരള എഡിറ്റര്‍ സുരേഷ് മുതുകുളം എന്നിവര്‍ സംസാരിച്ചു.

KJ Staff

Krishi Jagran

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്‌സ്ബുക് കൂട്ടായ്മയും സംയുക്തമായി ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ മിനി അധ്യക്ഷത വഹിച്ചു. 


കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ആദ്യഘട്ടമാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍. മിത്രകീടങ്ങള്‍ വിളസംരക്ഷണത്തിന് എന്ന വിഷയത്തില്‍ മല്ലപ്പള്ളി കൃഷി ഓഫീസര്‍ റോയ് ഐസക്, കര്‍ഷകന് ബാങ്ക് നല്‍കുന്ന സഹായങ്ങള്‍ എന്ന വിഷയത്തില്‍ നബാര്‍ഡ് മാനേജര്‍ വി. ജിഷ എന്നിവര്‍ ക്ലാസ്സെടുത്തു. ഇതോടനുബന്ധിച്ച് സൗന്യ വിത്തുവിതരണവും നടന്നു.

പരിപാടിയില്‍ കൃഷിഭൂമി കിരണ്‍ കൃഷ്ണ സ്വാഗതം പറഞ്ഞു. കൃഷിജാഗരണ്‍ മാനേജിംഗ് ഡയറക്ടര്‍ എം.സി. ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, കൃഷിജാഗരണ്‍ കേരള എഡിറ്റര്‍ സുരേഷ് മുതുകുളം എന്നിവര്‍ സംസാരിച്ചു.

English Summary: connect to farmers trivandrum

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds