Updated on: 4 December, 2020 11:19 PM IST

തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധി മൂലം  ദുരിതത്തിലായ സംസ്ഥാനത്തെ റബര്‍, ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകരെ സഹായിക്കാന്‍ സഹകരണ വകുപ്പ് പദ്ധതി. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഢി പുറത്തിറക്കി 

The Registrar of Co-operative Societies, Dr. Narasimhugari TL Reddy   Released the norms

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്‍കുന്നതിലേക്കായി നബാര്‍ഡ് പുനര്‍വായ്പാ പദ്ധതികള്‍ സംഘങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

റബര്‍ കര്‍ഷകര്‍ക്ക് മഴ മറ (റെയ്ന്‍ ഗാര്‍ഡിങ്) ഏര്‍പ്പെടുത്തുന്നതിന് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി സബ്‌സിഡി നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകര്‍ക്ക് കൂടി ലക്ഷ്യമാക്കും.  റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ 25,000 രൂപ വരെ 7 ശതമാനം പലിശനിരക്കിലും 25,000 രൂപയ്ക്ക് മുകളില്‍ 50,000 രൂപ വരെ 9 ശതമാനം പലിശനിരക്കിലും വായ്പ അനുവദിക്കും.

സംഘത്തിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് വായ്പകള്‍ പലിശരഹിതമായോ കുറഞ്ഞ പലിശയിലോ നല്‍കുന്നത് സംബന്ധിച്ച് അതാത് സംഘത്തിന് തീരുമാനിക്കാം. കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കാര്‍ഷികേതര വായ്പയുടെ പലിശ നിരക്ക്, പിഴപ്പലിശ എന്നിവ ബാധകമാകും.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിപ്രകാരം ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകര്‍ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ തക്കതായ കാരണമില്ലാതെ നിരസിക്കാന്‍ പാടില്ല. നിലവില്‍ വായ്പാ കുടിശിക ഉണ്ടെങ്കിലോ മറ്റേതെങ്കിലും ബാങ്കില്‍നിന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന വായ്പ ലഭ്യമായിട്ടുണ്ടെങ്കിലോ മാത്രമേ അപേക്ഷ നിരസിക്കാവൂ. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സബ്‌സിഡി ലഭ്യമാകുന്ന തരത്തില്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെടുത്തി വേണം പദ്ധതി നടപ്പാക്കാനെന്നും നിർദേശമുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്വന്തമായി ബിസിനെസ്സ്  തുടങ്ങണമെന്നുണ്ടോ? വെറും 59 മിനിറ്റിനുള്ളിൽ വായ്‌പ നേടുക

English Summary: Covid Crisis: Co-operative Department prepares to help rubber, dairy and fish farmers
Published on: 19 August 2020, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now