1. News

മഴക്കെടുതി: പാമ്പാക്കുട ബ്ലോക്കിൽ 14,62,200 രൂപയുടെ കൃഷി നാശം ഓഗസ്റ്റ് 10 വരെ 3.66 ഹെക്ടറിലെ കൃഷി നശിച്ചു

മഴക്കെടുതി രൂക്ഷമായ ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചകളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലുണ്ടായത് 14.62 ലക്ഷം രൂപയുടെ കൃഷി നാശം. രാമമംഗലം, ഇലഞ്ഞി പഞ്ചായത്തുകളിലെ കർഷകർക്കാണ് മഴ ദുരിതം വിതച്ചത്. 3.66 ഹെക്ടറിൽ കൃഷി ചെയ്തിരുന്ന വാഴ, കപ്പ, പച്ചക്കറികൾ, തെങ്ങ്, അടക്ക, ജാതി എന്നിവയാണ് പൂർണമായോ ഭാഗികമായോ നശിച്ചത്.

Meera Sandeep
Crop damage
Crop damage

എറണാകുളം: മഴക്കെടുതി രൂക്ഷമായ ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചകളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലുണ്ടായത് 14.62 ലക്ഷം രൂപയുടെ കൃഷി നാശം. രാമമംഗലം, ഇലഞ്ഞി പഞ്ചായത്തുകളിലെ കർഷകർക്കാണ് മഴ ദുരിതം വിതച്ചത്. 3.66 ഹെക്ടറിൽ കൃഷി ചെയ്തിരുന്ന വാഴ, കപ്പ, പച്ചക്കറികൾ, തെങ്ങ്, അടക്ക, ജാതി എന്നിവയാണ് പൂർണമായോ ഭാഗികമായോ നശിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

ശക്തമായി മഴ പെയ്ത ഓഗസ്റ്റ് ഒന്ന് മുതൽ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കൃഷി നാശം റിപ്പോർട്ട് ചെയ്തത്. രാമമംഗലം പഞ്ചായത്തിൽ 12,44,400 രൂപയുടെ കൃഷി നശിച്ചപ്പോൾ ഇലഞ്ഞിയിൽ 2,17,800 രൂപയുടെ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തത്. രാമമംഗലത്ത് 2.56 ഹെക്ടർ കൃഷി ഭൂമിയെയും ഇലഞ്ഞിയിൽ 1.10 ഹെക്ടറിനെയുമാണ് മഴയും പ്രകൃതിക്ഷോഭങ്ങളും ബാധിച്ചത്. കൃഷിഭവനുകളിൽ നിന്ന് തയ്യാറാക്കിയ പ്രാഥമിക വിവര റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികൾ പെട്ടന്ന് കേടാകാതെ സൂക്ഷിക്കാം

ഇലഞ്ഞി പഞ്ചായത്തിൽ 0.50 ഹെക്ടർ സ്ഥലത്തെ വാഴയും 0.60 ഹെക്ടറിലെ കപ്പയുമാണ് നശിച്ചത്. 2,10,000 രൂപയോളം വരുന്ന 350 കുലച്ച വാഴകളാണ് നഷ്ടപ്പെട്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം തരും ഈ പച്ചക്കറികൾ

രാമമംഗലം പഞ്ചായത്തിൽ 11,50,000 രൂപയുടെ വാഴക്കൃഷിയാണ് വെളളം കയറി നശിച്ചത്. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന 2500 വാഴകൾ നശിച്ചു. ഒരു ഹെക്ടറിലെ കപ്പയും നശിച്ചിട്ടുണ്ട്. ഇതിനു പുറമേ 04 ഹെക്ടർ പച്ചക്കറികളും 0.06 ഹെക്ടർ ജാതിയും 0.08 ഹെക്ടർ തെങ്ങും 0.02 ഹെക്ടറിലെ അടക്കയും (0.02)  നശിച്ചിട്ടുണ്ട്. എട്ട് അടക്കാ മരവും ആറ് ജാതി മരവും നശിച്ചത് മിന്നലേറ്റായിരുന്നു.

English Summary: Crop damage worth Rs 14,62,200 in Pampakuda block, 3.66 hectares of crops were destroyed

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds