1. News

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാർ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് നീട്ടിയത്

Saranya Sasidharan
ആധാർ കാർഡ് സൗജന്യമായി പുതുക്കൽ: സമയപരിധി നീട്ടി
ആധാർ കാർഡ് സൗജന്യമായി പുതുക്കൽ: സമയപരിധി നീട്ടി

1. ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാർ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് നീട്ടിയത്. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ സഹിതം ജൂൺ 14 നുള്ളിൽ സൗജന്യമായി പുതുക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി നമുക്ക് തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ അക്ഷയ സെന്‍ററുകള്‍ വഴി ഇത് ചെയ്യുമ്പോൾ 50 രൂപ നല്‍കണം. ശ്രദ്ധിക്കുക വിലാസം മാത്രമാണ് നമുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുക. പേരിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നുള്ളവർ ആധാർ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളുമായോ ബന്ധപ്പെടണം. വാർത്ത കാണാം - https://www.youtube.com/watch?v=PLU1ucNc86c

2. മൈക്രോഗ്രീൻസ്, മല്ലിക്കാപ്പി, ജാതിക്ക ചെറുധാന്യങ്ങൾ മുരിങ്ങയില എന്നിവയുടെ മൂല്യവർധിത ഉത്പന്നങ്ങളും മറ്റ് കാഴ്ചകളും കൊണ്ട് സമ്പന്നമായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം സംഘടിപ്പിച്ച വനിതാ സംരംഭക മേളയും കാർഷിക പ്രദർശന വിപണനവും. ഉദയം 2024 എന്ന് പേരിട്ടിരിക്കുന്ന മേള വനിതാ സംരംഭകരേയും അവരുടെ ഉത്പന്നങ്ങളെയും ജനശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ അഗ്രിബിസിനെസ്സ് ഇൻക്യൂബേഷൻ യൂണിറ്റ്- ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ആൻഡ് ടെക്‌നിക്കൽ മാനേജ്‌മെന്റ് യൂണിറ്റുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്. മേള ICAR - IP AND TM UNIT അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. നീരു ഭൂഷൺ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അറുപതോളം സ്റ്റാളുകളിലായി നൂറോളം വനിതകളാണ് മേളയുടെ ഭാഗമായത്. കാർഷിക പ്രദർശനത്തോടനുബന്ധിച്ച് വിവിധയിനം തൈകളും ചെടികളും വില്പനക്ക് ഉണ്ടായിരുന്നു.

3. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈസ്റ്റര്‍ മത്സ്യവിപണി നടത്തുന്നു. മാര്‍ച്ച് 30 രാവിലെ മുതല്‍ മത്സ്യഫെഡ് മാര്‍ട്ടുകള്‍, അന്തിപ്പച്ച വാഹനങ്ങള്‍ വഴിയാണ് വിഷരഹിതമായ ഗുണമേൻമയുള്ള മത്സ്യങ്ങള്‍ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9526041356, 9526041118, 9526041293 എന്ന നമ്പറുമായി ബന്ധപ്പെടുക.

4. അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം ഏപ്രിൽ 9 ന് ഉച്ചക്ക് 3 മണിക്ക് നടക്കും. അപേക്ഷകള്‍ ഏപ്രിൽ 8 ന് പകല്‍ അഞ്ചു മണി വരെ സ്വീകരിക്കുന്നതാണ്. ആദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599 എന്ന നമ്പറുമായി ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനവും ഉയരുന്ന ചൂടും

English Summary: Deadline extended for free renewal of Aadhaar card

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds