1. News

കാലാവസ്ഥാവ്യതിയാനവും ഉയരുന്ന ചൂടും

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂട് കൂടുതലാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിൽ പലയിടങ്ങളും 37 ഡിഗ്രി സെൽഷ്യസ് താപനിലവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുഡിഗ്രി വരെ താപനില ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൂര്യതാപ,സൂര്യാഘാത മുന്നറിയിപ്പുകൾ വേനൽക്കാലത്ത് നമ്മുടെ സംസ്ഥാനത്തും സർവ്വ സാധാരണമായി ഉണ്ടാകാറുണ്ട്.

Athira P
കേരളത്തിൽ കാലാവസ്ഥ ഉയരുന്നത് ആശങ്ക പടർത്തുന്നു
കേരളത്തിൽ കാലാവസ്ഥ ഉയരുന്നത് ആശങ്ക പടർത്തുന്നു

കാലാവസ്ഥ വ്യതിയാനം ഓരോ വർഷവും കഠിനമായ സാഹചര്യങ്ങളാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൃഷ്ടിക്കുന്നത്. ഓരോ വർഷങ്ങൾ കഴിയുംതോറും കാഠിന്യം കൂടുന്ന ചൂടും കാലം തെറ്റി പെയ്യുന്ന മഴയും വലിയ ആശങ്കയാണ് മുന്നോട്ടു വെക്കുന്നത്. ഈ വർഷവും പതിവുപോലെ കൊടും വേനലാണ് കേരളത്തെ വരവേറ്റത്. വരൾച്ചാ ലഘൂകരണ പ്രവർത്തങ്ങളുമായി സംസ്ഥാനം മുൻപോട്ട് പോകുന്നുണ്ടെങ്കിലും കാലാവസ്ഥയിലുണ്ടായികൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാമൊട്ടും ബോധവാന്മാരല്ല.

ആഗോള വെല്ലുവിളിയായ് കാലാവസ്ഥാവ്യതിയാനം നിലനിൽക്കുമ്പോഴും പ്രതിരോധ നടപടികളിലേക്ക് എത്തിച്ചേരാൻ ഇനിയുംനമുക്കായിട്ടില്ല.കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗതിയിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. 19-ാം നൂറ്റാണ്ടിലേതിനെ അപേക്ഷിച്ച്, ഭൂമിയിലെ ഉപരിതല താപനില 0.3-0.6℃ -യോളമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുള്ളത്.
കേരളത്തിൽ പൊതുവെ ഉണ്ടായിരുന്ന വേനൽ ചൂടിനേക്കാൾ അധികമാണ് ഈ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി നമുക്ക് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിലും ചൂടിൻ്റെ തോത് പല രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായികാണാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂട് കൂടുതലാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിൽ പലയിടങ്ങളും 37 ഡിഗ്രി സെൽഷ്യസ് താപനിലവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുഡിഗ്രി വരെ താപനില ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശുദ്ധ ജല ലഭ്യത  സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്
ശുദ്ധ ജല ലഭ്യത സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്

സൂര്യതാപ സൂര്യാഘാത മുന്നറിയിപ്പുകൾ വേനൽക്കാലത്ത് നമ്മുടെ സംസ്ഥാനത്തും സർവ്വ സാധാരണമായി ഉണ്ടാകാറുണ്ട്. പലർക്കും സൂര്യാഘാതമേറ്റതായുള്ള വാർത്തകളും പുറത്തുവരാറുണ്ട്. ഇവയെല്ലാം കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് നമ്മുക്ക് നൽകുന്നത്.വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കല്‍, വേദന, പൊള്ളല്‍, തൊലിപ്പുറത്ത് കുരുക്കള്‍ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ, സൂര്യാതാപമോ ഏറ്റതിൻ്റെ ലക്ഷണങ്ങളാവാം . പരമാവധിസൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നും വിട്ടു നിൽക്കുക എന്നതാണ് ഇതിൽ നിന്നും രക്ഷനേടാനുള്ള ഏക വഴി.മനുഷ്യർക്ക് മാത്രമല്ല, സസ്യ പക്ഷി മൃഗാതികൾക്കും കടുത്ത വേനൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

വന്യ ജീവി ആക്രമണം വർധിക്കുന്നതിന് കാരണവും വനത്തിനുള്ളിലെ ഭക്ഷ്യ, ജല സ്രോതസ്സുകൾ നശിക്കുന്നതാണ്.വിവിധ സാംക്രമിക രോഗങ്ങളും പടരുന്നതിൽ പ്രധാന പങ്കും കാലാവസ്ഥക്കാണ്. വേനൽ ക്കാലത്ത് ശുദ്ധ ജല ലഭ്യത എന്നത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ പരമാവധി വെള്ളം കുടിക്കേണ്ടത് അത്യാവിശ്യമായ സാഹചര്യത്തിലാണ് ജലജന്യ രോഗങ്ങൾ ഭീതി പടർത്തുന്നത്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. ശുദ്ധ ജലം മാത്രം കുടിക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുകുകയും ,കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുകയും വേണം. കൃത്യമായി വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ ജലജന്യ രോഗങ്ങളിൽ നിന്നും മുക്തി നേടാനാവൂ.

കാർഷിക മേഖല


വേനൽ കടുത്തതോടെ അക്ഷരാർത്ഥത്തിൽ നിശ്ചലമായിരിക്കുകയാണ് കേരളത്തിലെ കാർഷിക മേഖല. ജലത്തിൻ്റെ അപര്യാപ്തതയും വരണ്ടുണങ്ങിയ മണ്ണും കർഷകരെ ജീവിതമാർഗത്തിനായി മറ്റു ജോലികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദനം നടത്തിയിരുന്ന വിളകളുടെ ഉത്പാദനം പോലും ഈ വർഷത്തെ വേനൽ പ്രതിസന്ധിയിലാക്കി. കേരളത്തിലെ റബ്ബർ മാർക്കറ്റും സമാന പ്രശ്നം നേരിടുകയാണ്. സംസ്ഥാന ഗവര്മെൻ്റ് റബ്ബർ സബ്സിഡി ഉയർത്തിയപ്പോൾ പോലും ആഗ്രഹിച്ച ഉത്പാദനം കിട്ടാതെ കർഷകർ വലയുന്ന കാഴ്ചകളാണ് ഉണ്ടായത്. ഏക്കർ കണക്കിന് കൃഷി ഭൂമി വരണ്ടുണങ്ങിയതും കാട്ടുതീ പോലുള്ള വിപത്തുകൾ കൃഷി നശിപ്പിച്ചതും, വന്യജീവികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നതും തിരിച്ചടിയായി.

English Summary: Climate change and rising temperatures

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds