1. News

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വിഷു വിപണിയുമായി കൃഷി വകുപ്പ്

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാടന്‍ പച്ചക്കറികളുമായി കൃഷി വകുപ്പ് വിഷു വിപണി ഒരുക്കും.

Meera Sandeep
എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വിഷു വിപണിയുമായി കൃഷി വകുപ്പ്
എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വിഷു വിപണിയുമായി കൃഷി വകുപ്പ്

പാലക്കാട്: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാടന്‍ പച്ചക്കറികളുമായി കൃഷി വകുപ്പ് വിഷു വിപണി ഒരുക്കും.

ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും

പാലക്കാട് നഗരസഭ കൃഷിഭവന്റെയും ഇക്കോ ഷോപ്പിന്റെയും ആഭിമുഖ്യത്തിലാണ് വിഷു വിപണി സംഘടിപ്പിക്കുന്നത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഗുണന്മേയുള്ള പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ വിഷു വിപണിയില്‍ ലഭിക്കും. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗ്ഗനൈസേഷന്‍ മുഖേനയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനവും ഉണ്ടാവും.

ബന്ധപ്പെട്ട വാർത്തകൾ: ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം

കൂടാതെ ഫാം സ്റ്റാള്‍, സംസ്ഥാന അഗ്രികള്‍ച്ചറല്‍ മിഷന്‍ സ്റ്റാള്‍, എന്‍ജിനീയറിങ് വിഭാഗം സ്റ്റാള്‍ തുടങ്ങിയവ ഉണ്ടാകും. ഫാം സ്റ്റാളില്‍ വിവിധതരം വിത്തുകള്‍, സ്‌ക്വാഷുകള്‍, ജാം, അച്ചാര്‍ തുടങ്ങിയവ ഒരുക്കുന്നുണ്ട്. മാംഗോ ഹബ്ബില്‍ നീലം, മുണ്ടപ്പ, പഞ്ചസാരകലശം, സിന്ദൂരം, ഹിമയുദ്ധീന്‍, അല്‍ഫോണ്‍സ, കാലപ്പാടി തുടങ്ങി 33 തരം മാങ്ങകള്‍, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, റെയിന്‍ ഷെല്‍ട്ടര്‍, മൈക്രോ ഗ്രീന്‍സ് തുടങ്ങിയ മോഡലുകള്‍ പ്രദര്‍ശനത്തിനുണ്ടാകും.

എന്‍ജിനീയറിങ് സ്റ്റാളില്‍ സ്മാം രജിസ്‌ട്രേഷനും ഡ്രോണ്‍ മോഡലും ഒരുക്കുന്നുണ്ട്. അഗളി മില്ലെറ്റ് വില്ലേജിലെ മില്ലെറ്റ് ഉത്പന്നങ്ങളും റാഗി മാവ്, ചാമ അരി, പൊരിച്ചീര, ആട്ടുകൊമ്പ് അവര എന്നിവയുടെ വിപണനം റാഗി, ചാമ, തിന, കുതിരവാലി, പനിവരഗ്, വരഗ്, മണിച്ചോളം, കമ്പ് എന്നീ ചെറുധാന്യങ്ങളുടെയും അട്ടപ്പാടിയിലെ പരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും കൃഷിവകുപ്പിന്റെ സ്റ്റാളില്‍ ഉണ്ടാകും.

English Summary: Dept of Agri with Vishu Market at "Ente Keralam" Exhibition and Mkg Fair

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds