1. News

സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍ ആരംഭിക്കും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മുഴുവന്‍ ആളുകള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്ന നടപടി ഏപ്രിൽ ഒന്ന് മുതല്‍ ആരംഭിക്കും. ഏപ്രില്‍ ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്ബറുകള്‍ ഉള്ളവര്‍ക്കാവും സൗജന്യ റേഷന്‍ വിതരണം.

KJ Staff
ration

ലോക്ക് ഡൗണിനെ തുടര്‍ന്ന് മുഴുവന്‍ ആളുകള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്ന നടപടി ഏപ്രിൽ ഒന്ന് മുതല്‍ ആരംഭിക്കും. 

0,1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ളവർക്ക് ഏപ്രിൽ ഒന്നിന് റേഷൻ വിതരണം ചെയ്യും.

2,3 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർക്ക് ഏപ്രിൽ മൂന്നിനും വിതരണം ചെയ്യും.

6,7 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ ഏപ്രിൽ നാലിനും 8,9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ ഏപ്രിൽ അഞ്ചിനുമാണ് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തേണ്ടത്. ഈ ദിവസങ്ങളിൽ വാങ്ങാത്തവർക്ക് അതിനു ശേഷവും റേഷൻ വാങ്ങാം.

ശാരീരിക അകലം പാലിച്ച് റേഷൻ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം ചെയ്യും. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് റേഷൻ എത്തിക്കാൻ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരെ ഏർപ്പാടക്കണം.

English Summary: Distribution of free ration from April 1st onwards

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds