Updated on: 17 May, 2021 9:27 PM IST
6.65 പലിശയ്ക്ക് വരെ ഭവന വായ്പ ഇപ്പോള്‍ ലഭ്യമാണ്.

നമ്മൾ അത്ഭുതപ്പെട്ടുപോകുന്ന രീതിയിലുള്ള താഴ്ന്ന തരം പലിശ ലഭിക്കും ഇപ്പോൾ ഭവന വായ്‌പകളിൽ . അതായത് ഏഴു ശതമാനത്തിലും താഴ്ന്ന നിരക്കിൽ ഭവന വായ്‌പ ലഭിക്കും. എന്നാൽ അത് പുതിയ വായ്‌പക്കാർക്കാണ് . പക്ഷെ നിലവിൽ ഭവന വായ്‌പയുള്ളവർക്കും ഈ രീതിയിൽ ഭവന വായ്‌പയെ മാറ്റി എടുക്കാനാവും. അതിനായി അവർ ബാങ്കുകളെ സമീപിച്ച് അപേക്ഷ നൽകി സ്വിച്ച് ഓവർ ഫീസുണ്ടെങ്കിൽ അതും നൽകുക. കുറഞ്ഞ നിരക്കിലേക്ക് അവരുടെ വായ്‌പകൾ മാറ്റിത്തരും.

ബാങ്കുകൾ തമ്മിലുള്ള മത്സരം ഇപ്പോൾ ഉപഭോക്താക്കളെ ബാങ്കുകളിലേക്ക് ആകർഷിക്കുക എന്നതാണ്. അതിനായി അവർ ഭവന വായ്‌പയുടെ പലിശ നിരക്ക് സാധ്യമായത്ര താഴ്ത്തി. ബാങ്കുകൾ കൂടാതെ ഹൌസിങ് ഫിനാൻസ് കമ്പനികളും ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ട്.

.ഈ മത്സരം മൂലം 6.65 പലിശയ്ക്ക് വരെ ഭവന വായ്പ ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ ഭവന വായപ ഉള്ളവര്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കാന്‍ ഒരു വഴിയുണ്ട്. ഏറ്റവും കുറഞ്ഞ പലിശയുള്ള ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ നിങ്ങളുടെ ഭവന വായ്‌പ മാറ്റുക.

നിലവിൽ ബാങ്ക് വായ്‌പ ഉള്ളവരുടെ വായ്‌പകൾ ഏറ്റെടുക്കാൻ മറ്റ് ബാങ്കുകളോ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളോ തയ്യാറാകും. അതിന് നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോറുണ്ടായിരിക്കണം, മികച്ച വരുമാനവും ജോലിയും ഉണ്ടായിരിക്കണം.

എസ് ബി ഐ, കാനറാ ബാങ്ക് എന്നിവയുടെ ഭവന വായ്പാപലിശ നിരക്ക് ഇപ്പോള്‍ 6.70 - 6.95 ശതമാനമാണ്.

കോട്ടക് മഹീന്ദ്ര ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി,ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ ഐ സി ഹൗസിംഗ് എന്നിവരെല്ലാംതന്നെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഭവന വായ്പയുടെ പലിശ കുറച്ചിട്ടുണ്ട്.പൊതുമേഖലാ ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക് എന്നിവയുടെ ഭവന വായ്പാപലിശ നിരക്ക് ഇപ്പോള്‍ 6.70 - 6.95 ശതമാനമാണ്. പ്രമുഖ സ്വകാര്യ ബാങ്കുകളുടെപലിശ നിരക്ക് 6.70- 6.75 ശതമാന നിരക്കിലുമാണ്.

നിങ്ങളുടെ നിലവിലെ ഭവന വായ്പ ഒരു ബാങ്ക്/ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പ്രോസസിംഗ് ഫീസ് നല്‍കേണ്ടി വരും. ബാങ്കുകള്‍ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടി വരും.എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കിലേക്ക് നിങ്ങളുടെ നിലവിലെ ഭവന വായ്പ മാറ്റിയാല്‍ലക്ഷങ്ങള്‍ ഒരുപക്ഷേ ലാഭിക്കാന്‍ സാധിച്ചെന്നിരിക്കും.

20വര്‍ഷകാലാവധിയുള്ള വായ്പയാണെങ്കില്‍ ലാഭിക്കാനാകുന്നത് 5.90 ലക്ഷം രൂപയാണ്!

അതായത് കുറഞ്ഞ പലിശ നിരക്കിലേക്ക് നിങ്ങളുടെ ഭവന വായ്പ മാറുമ്പോള്‍ പ്രതിമാസ വായ്പാ തവണ തുക കുറയും. ഇനി അതേ തുക തന്നെ നിങ്ങള്‍ തിരിച്ചടവ്തുടരുകയാണെങ്കില്‍ കാലാവധി കുറയ്ക്കാനാകും.

ഭവന വായ്പയില്‍ തിരിച്ചടയ്ക്കാന്‍ വലിയൊരു തുക ശേഷിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കുള്ളതിലേക്ക് മാറ്റുന്നതുകൊണ്ടുള്ള മെച്ചവും വളരെയേറെ മെച്ചമായിരിക്കും ഉദാഹരണത്തിന്, 30 ലക്ഷം രൂപ ഭവന വായ്പയുള്ള ഒരു വ്യക്തിയുടെ ഇപ്പോഴത്തെ പ്രതിമാസ വായ്പാ തിരിച്ചടവ് 25,093 രൂപയാണെങ്കില്‍, അതേ വായ്പ 6.65 ശതമാനംനിരക്കുള്ള ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ മാറ്റിയാല്‍ ഇഎംഐ22,633 രൂപ മതിയാകും. അതായത് പ്രതിമാസം 2,460 രൂപ ലാഭിക്കാം. 20വര്‍ഷകാലാവധിയുള്ള വായ്പയാണെങ്കില്‍ ലാഭിക്കാനാകുന്നത് 5.90 ലക്ഷം രൂപയാണ്!

ടീസര്‍ ലോണ്‍ എന്ന ആകര്‍ഷണത്തില്‍ വീഴരുത്. Don't fall for the teaser loan.

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിശ്ചിതകാലാവധിയിലേക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയാതാലുടൻ അതിൽ ചെന്ന് വീഴരുത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. അവിടെ ലഭിക്കുന്ന പലിശ നിരക്ക് എത്രകാലത്തേക്കാണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.അതായത് വായ്പ മാറ്റുന്നതുകൊണ്ടുള്ള സാമ്പത്തിക മെച്ചം വിദഗ്ദ്ധരോട് ചോദിച്ച് മനസ്സിലാക്കുക. പുതിയ ബാങ്കിലേക്ക് മാറുമ്പോള്‍ അവരുടെ പ്രോസസിംഗ് ഫീസിലും ഇളവ് നേടാനുള്ള സാധ്യതകളും അന്വേഷിക്കുക. പലിശനിരക്ക് കുറച്ചു തരുന്ന കാലാവധികഴിയുമ്പോള്‍ പലിശ നിരക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. അതായത് ടീസര്‍ ലോണ്‍ എന്ന ആകര്‍ഷണത്തില്‍ വീഴരുത്.

പുതിയ ബാങ്കിൽ ചെല്ലുമ്പോഴും മികച്ച ക്രെഡിറ്റ് സ്‌കോറുള്ള, മുടങ്ങാതെ ഭവന വായ്പ അടക്കുന്നവര്‍ക്കൊക്കെയാകും മികച്ച പലിശ നിരക്കും ലഭിക്കുക എന്ന കാര്യം മറക്കണ്ട .

English Summary: Doing these things can save millions on home loan repayments
Published on: 17 May 2021, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now