1. News

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 30,000 രൂപ സബ്സിഡി നൽകുന്നു

മെക്സിക്കയിലെ വരണ്ട മേഖലകളില്‍ മാത്രം കണ്ടുവന്നിരുന്ന ഡ്രാഗൺ പഴവര്‍ഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡിയും നല്‍കുന്നുണ്ട്.

Priyanka Menon
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി -സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി -സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.

മെക്സിക്കയിലെ വരണ്ട മേഖലകളില്‍ മാത്രം കണ്ടുവന്നിരുന്ന ഡ്രാഗൺ പഴവര്‍ഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡിയും നല്‍കുന്നുണ്ട്.

എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. 60 സെന്റി മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു കുഴി നിറച്ച് തൈകള്‍ നടാം. ഏഴ് അടി നീളവും നാലടി കനവുമുള്ള കോണ്‍ക്രീറ്റ് കാലുകളില്‍ ചെടിയുടെ വള്ളികള്‍ നന്നായി പടര്‍ന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ വീതം സ്ഥാപിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കള്‍ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളായി മാറും.

The State Horticulture Mission also provides a subsidy of Rs. 30,000 per hectare to promote dragon fruit cultivation.

ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മൊട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25 ഓളം പഴങ്ങളുണ്ടാകും. വര്‍ഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് കര്‍ഷകരുടെ അനുഭവം. ഒരു ഫ്രൂട്ടിന് ശരാശരി 400 ഗ്രാം തൂക്കമുണ്ടാകും. ഒരു ചെടിക്ക് 25 വര്‍ഷത്തിലേറെ ആയുസുമുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ കുറവാണെന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. കള്ളിമുള്‍ വര്‍ഗത്തില്‍പെട്ടതിനാല്‍ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. രാത്രി കാലങ്ങളില്‍ വിടരുന്ന വെളുത്ത ഡ്രാഗണ്‍ പൂക്കള്‍ സുഗന്ധ പൂരിതമാണ്. നയന സുന്ദരമായ കാഴ്ച കാണാനും 'പുത്തന്‍' പഴം രുചിക്കാനും ദിവസവും നിരവധി പേര്‍ തണ്ണീര്‍ച്ചാലിലെ ഈ ഡ്രാഗണ്‍ തോട്ടത്തിലെത്താറുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ ആദായം കിട്ടുന്ന ഒരു കൃഷിയാണിത്. വീടുകളുടെ മട്ടുപ്പാവില്‍പ്പോലും വിജയകരമായി കൃഷി ചെയ്യാം. വളരെ പോഷക ഗുണങ്ങളുള്ള പഴമായതിനാല്‍ കേരളത്തില്‍ത്തന്നെ വലിയ വിപണന സാധ്യത കര്‍ഷകര്‍ മുന്നില്‍ കാണുന്നു.

വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് 'മീറ്റ് ദി മിനിസ്റ്റര്‍"

ലോക നാളികേര ദിനത്തോട് അനുബന്ധിച്ച് കർഷകർക്ക് തെങ്ങിൻ തൈ നൽകി ആദരിച്ചു

English Summary: Dragon fruits cultivaion subsidy news

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds