Updated on: 3 May, 2021 8:59 PM IST
വായനാറ്റമെന്നത് കേവലം വായ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒന്നല്ല

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വായ്‌നാറ്റം. വായ ശരിയായി വൃത്തിയാക്കാത്തതു കൊണ്ട് മാത്രമല്ല വായ്‌നാറ്റമുണ്ടാകുന്നത്. 

വായനാറ്റമെന്നത് കേവലം വായ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒന്നല്ല. ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നു കൂടിയാണ്. ഇതിന്റെ ശരിയായ കാരണം കണ്ടു പിടിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരവും കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.

വായ്‌നാറ്റമുണ്ടാകുന്നതിന് ഒരു പ്രധാന കാരണം വായയിലെ വൃത്തിക്കുറവ് തന്നെയാണ്. ദിവസവും 2 നേരമെങ്കിലും പല്ലു തേയ്ക്കുക. ഉപ്പു വെളളം കവിള്‍ കൊള്ളുന്നതും ഗുണകരമാണ്. ഇതു പോലെ സൈനസൈറ്റിസ് (sinusitis) പ്രശ്‌നങ്ങള്‍ കാരണം ഇത്തരം ദുര്‍ഗന്ധമുണ്ടാകാം. ഈ പ്രശ്‌നമുള്ളവര്‍ക്ക് വായ്‌നാറ്റ പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതല്ലാതെ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളും വായ്‌നാറ്റം അഥവ് ഹാലിറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകാറുണ്ട്.

ചിലര്‍ക്ക് വായ്‌നാറ്റമുണ്ടാകുന്നത് വയറിനുണ്ടാകുന്ന അനാരോഗ്യം കാരണമാണ്. അതായത് പ്രോട്ടീന്‍ അലര്‍ജി. ഇതു പോലെ ഇന്‍ഡസ്‌റ്റൈനല്‍ ഫ്‌ളോറ ഡെഫിഷ്യന്‍സി (intestinal flora deficiency) എന്ന പ്രശ്‌നമാണ്. അതായത് നല്ല ബാക്ടീരിയ കുടലില്‍ ഇല്ലാതെ വരുന്നതിന്റെ കുഴപ്പമാണിത്. ഇതിനാല്‍ മലം മുറുകും, വയററില്‍ ദഹനം ശരിയായി നടക്കാത്തതിനാല്‍ തന്നെ ഫെര്‍മെന്റേഷന്‍ നടക്കും. ഇത് ഗ്യാസായി ചേര്‍ന്ന് രക്തത്തിലേയ്ക്കു കലരും. ഈ രക്തം ലംഗ്‌സിലേക്കെത്തും. ഇത് വായുവുമായി എക്‌സ്‌ചേഞ്ച് നടക്കുന്ന സമയത്ത് വായ്‌നാറ്റമുണ്ടാകും. ഇത് വായിലെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇതിന് വായില്‍ എന്തെങ്കിലുമിട്ട് ചവച്ചതു കൊണ്ടോ വായ് എത്ര വട്ടം വൃത്തിയാക്കിയിട്ടോ കാരണമില്ലാതെയാകുന്നു.

ഇതു കണ്ടെത്താന്‍ രക്തപരിശോധന കൊണ്ടു സാധിയ്ക്കും. ഈ പ്രശ്‌നം വായ്‌നാറ്റമായി മാത്രമല്ല, മററു പല രീതിയിലും നമ്മെ ബാധിയ്ക്കും. ചര്‍മ പ്രശ്‌നം, താരന്‍, മുടി നരയ്ക്കുക, ഫിസ്റ്റുല, പൈല്‍സ് പോലുള്ള പ്രശ്‌നങ്ങള്‍, അലര്‍ജി പ്രശ്‌നങ്ങള്‍, ശ്വാസംമുട്ടു പോലുളള എന്നിവയെല്ലാം ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. അതായത് വയറിലെ ഫ്‌ളോറ അതായത് നല്ല ബാക്ടീരിയയുടെ കുറവ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇതെല്ലാം കൂടി ഉള്‍പ്പെടുന്നു. ഇവയെല്ലാം ചേര്‍ന്ന് വായ്‌നാറ്റത്തിനു കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ കേവലം ദന്തസംരക്ഷണം കൊണ്ടോ മോണ സംരക്ഷണം കൊണ്ടോ സാധിയ്ക്കാനും പോകുന്നില്ല.

ഇതിന് പരിഹാരമായി ചെയ്യേണ്ടത് വയററിലെ നല്ല ബാക്ടീരിയകളുടെ അളവ് വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്. ഇതിനായി വയറിന്റെ ആരോഗ്യം പ്രധാനമാണ്. തൈര് പോലെ നല്ല ബാക്ടീരികള്‍ ഉണ്ടാക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ദഹനം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ പ്രധാനം. നാരുകള്‍ ഗുണം നല്‍കും. നല്ലതുപോലെ വെള്ളം കുടിയ്ക്കുക. 

നല്ല വ്യായാമവും പ്രധാനം. വയറിലെ പ്രശ്‌നങ്ങള്‍ക്ക് സ്‌ട്രെസ് പോലുള്ളവയും കാരണമാകും. ഇവയും നിയന്ത്രിയ്ക്കുക.

English Summary: Due to other health issues also, bad breath can occur
Published on: 03 May 2021, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now