1. News

ദിവസം 70 രൂപ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാം, എങ്ങനെയെന്നല്ലേ?

ഭാവികാര്യങ്ങൾക്കായി കുറച്ചൊക്കെ നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അതിനായി ലാഭകരവും സുരക്ഷിതവുമായ പദ്ധതികൾ തെരഞ്ഞെടുക്കുകയാണ് പതിവ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങി പല നിക്ഷേപ സാധ്യതകളും ഇന്നു ലഭ്യമാണ്. പലിശ നിരക്കുകളില്‍ നേരിയ വ്യത്യാസങ്ങളാണ് ഉള്ളതെങ്കില്‍ പോലും ദീര്‍ഘകാലത്ത് ഈ ചെറിയ മാറ്റങ്ങള്‍ക്കു വലിയ വിലയുണ്ട്.

Meera Sandeep
Earn lakhs by investing just Rs 70 per day!
Earn lakhs by investing just Rs 70 per day!

ഭാവികാര്യങ്ങൾക്കായി കുറച്ചൊക്കെ നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അതിനായി ലാഭകരവും സുരക്ഷിതവുമായ പദ്ധതികൾ തെരഞ്ഞെടുക്കുകയാണ് പതിവ്.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങി പല നിക്ഷേപ സാധ്യതകളും ഇന്നു ലഭ്യമാണ്.   പലിശ നിരക്കുകളില്‍ നേരിയ വ്യത്യാസങ്ങളാണ് ഉള്ളതെങ്കില്‍ പോലും ദീര്‍ഘകാലത്ത് ഈ ചെറിയ മാറ്റങ്ങള്‍ക്കു വലിയ വിലയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതികൾ

റിക്കറിങ് ഡെപ്പോസിറ്റുകള്‍ വിപണികളില്‍ എന്നും ആവശ്യക്കാര്‍ ഏറെയുള്ള നിക്ഷേപങ്ങളാണ്. കൃത്യമായ ഇടവേളകളില്‍ നിക്ഷേപിച്ച് മികച്ച ആദായം നല്‍കാനുള്ള റിക്കറിങ് നിക്ഷേപങ്ങളുടെ കഴിവാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

റിക്കറിങ് ഡെപ്പോസിറ്റുകളെ (RD) കുറിച്ച്

ആര്‍.ഡി.  ഉപയോക്താക്കളെ പതിവ് തവണകള്‍ നടത്താനും ന്യായമായ ഫിക്‌സഡ് റിട്ടേണുകള്‍ സ്വീകരിക്കാനും അനുവദിക്കുന്നു. സ്ഥിരമായ നിക്ഷേപ സവിശേഷതയും പലിശ ഘടകവും കാരണം ഇത് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാണ്. ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള ആർ.ഡി  നിക്ഷേപ അക്കൗണ്ടുകള്‍ ബാങ്കുകളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ആർ.ഡി നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളും അവയുടെ പലിശ നിരക്കുകളുമാണ് താഴെ നല്‍കുന്നത്. ജനപ്രിയ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിരക്കുകളും താഴെ ചേര്‍ക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് സ്‌കീം: 16 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ 100 രൂപയില്‍ നിക്ഷേപം തുടങ്ങാം, എങ്ങനെ?

​* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്.ബി.ഐ. വെബ്സൈറ്റ് അനുസരിച്ച്, ആര്‍.ഡികളുടെ പലിശ നിരക്ക് പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന വ്യക്തികള്‍ക്കുമുള്ള ടേം ഡെപ്പോസിറ്റുകളുടെ നിരക്കിന് തുല്യമാണ്. പലിശ നിരക്ക് 5.10 ശതമാനം മുതല്‍ 5.50 ശതമാനം വരെ വ്യത്യാസപ്പെടും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവില്‍, ബാങ്ക് 5.10 ശതമാനം പലിശ നല്‍കുന്നു. 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയിലുള്ള കാലാവധിക്ക്, വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.20 ശതമാനമാണ്. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലയളവില്‍, ബാങ്ക് 5.45 ശതമാനം വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല കാലാവധിയില്‍ 5.50 ശതമാനം പലിശ ലഭിക്കും. കുറഞ്ഞ നിക്ഷേപ കാലാവധി 12 മാസമാണ്. പരമാവധി നിക്ഷേപ കാലാവധി 120 മാസമാണ്. തുടര്‍ച്ചയായി ആറ് തവണകള്‍ മുടങ്ങിയാല്‍ അക്കൗണ്ട് ക്ലോസ് ആകുകയും ബാക്കി തുക അക്കൗണ്ട് ഉടമയ്ക്ക് നല്‍കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; പുതുക്കിയ നിരക്കുകളറിയാം

* ​എച്ച്.ഡി.എഫ്.സി. ബാങ്ക്: എച്ച്.ഡി.എ്ഫ്.സി. ഉപയോക്താക്കള്‍ക്കു തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ആർ.ഡിനിക്ഷേപങ്ങളില്‍േക്കുള്ള തവണകള്‍ ക്രമീകരിക്കാം. 6 -24 മാസങ്ങള്‍ക്കിടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 5.10 ശതമാനം വരെയാണ് എച്ച്.ഡി.എഫ്.സി. വാഗ്ദാനം ചെയ്യുന്നത്.

27- 36 മാസത്തെ നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനമാണ് പലിശ. 39 മാസം, 48 മാസം, 60 മാസത്തെ നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം പലിശ ലഭിക്കും. 90 മാസത്തിനും 120 മാസത്തിനും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.75 ശതമാനമാണ്.

* ​പോസ്റ്റ് ഓഫീസ്: ആർ.ഡി നിക്ഷേപങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത് പോസ്റ്റ് ഓഫീസിലാണ്. പോസ്റ്റ് ഓഫീസ് ആര്‍.ഡിയുടെ കാലാവധി അക്കൗണ്ട് തുറന്ന തീയതി മുതല്‍ 5 വര്‍ഷമായി (60 പ്രതിമാസ നിക്ഷേപങ്ങള്‍) സജ്ജീകരിച്ചിരിക്കുന്നു. ബന്ധപ്പെട്ട തപാല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് അക്കൗണ്ട് 5 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എക്സ്റ്റന്‍ഷനിലുടനീളം ബാധകമായ പലിശ നിരക്ക് അക്കൗണ്ട് ആദ്യം തുറന്നപ്പോഴുള്ളതിന് തുല്യമായിരിക്കും. ജൂണ്‍ 30, 2022 പാദത്തില്‍ 5.8 ശതമാനമാണ് പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ആർ.ഡി. നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത് പോസ്റ്റ് ഓഫീസാണ്.

* ​ഐ.സി.ഐ.സി.ഐ. ബാങ്ക്: ആർ.ഡി നിക്ഷേപങ്ങള്‍ കുറഞ്ഞത് 6 മാസത്തേക്ക് (അതിനുശേഷം 3 മാസത്തിന്റെ ഗുണിതങ്ങളില്‍) പരമാവധി 10 വര്‍ഷം വരെ ഓഫര്‍ ചെയ്യും. ഐ.സി.ഐ.സി.ഐ. ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, 'കാലതാമസം നേരിടുന്ന എല്ലാ തവണകള്‍ക്കും 1000 രൂപയ്ക്ക് 12 രൂപ നിരക്കില്‍ പ്രതിമാസ പലിശ നിരക്കില്‍ പിഴ ഈടാക്കും.' 6 മാസത്തിനും 9 മാസത്തിനും യഥാക്രമം 3.50 ശതമാനവും 4.40 ശതമാനവും ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

12 മാസം, 15 മാസം, 18 മാസം, 21 മാസം, 24 മാസം എന്നീ കാലാവധികളിലേക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.10 ശതമാനമാണ്. 27 മാസം, 30 മാസം, 33 മാസം, 36 മാസ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ പലിശ. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ ഇത് 5.60 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 5.75 ശതമാനം വാഗ്ദാനം ചെയ്യുന്നു.

​70 രൂപ, ലക്ഷങ്ങളും കോടികളുമാകുന്നതെങ്ങനെയെന്ന് നോക്കാം

ആര്‍.ഡികളില്‍ പ്രിയം പോസ്റ്റ് ഓഫീസ് ആണെന്നു പറഞ്ഞു കഴിഞ്ഞല്ലോ. അപ്പോള്‍ ഉദാഹരണവും അവിടെ നിന്നു തന്നെയാകാം. ഇവിടെ നിക്ഷേപകന്‍ ദിവസവും 70 രൂപ വീതം നീക്കിവയ്ക്കുന്നുവെന്നു കരുതുക. അങ്ങനെ വരുമ്പോള്‍ മാസം 2,100 രൂപ ആർ.ഡി നിക്ഷേപങ്ങളിലെത്തും. അഞ്ചു വര്‍ഷം കൊണ്ട് ആര്‍.ഡിയിലെ നിക്ഷേപം 1.26 ലക്ഷം രൂപയാകും. നിലവില്‍ 5.8 ശതമാനമാണ് ആർ.ഡി നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്ന പലിശ. ഇത് പ്രകാരം 20,000 രൂപയിലധികം പലിശയായി ലഭിക്കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരികെ ലഭിക്കുക 1.46 ലക്ഷം രൂപയാകും. നിങ്ങളുടെ ശേഷി അനുസരിച്ചു തവണകള്‍ വര്‍ധിപ്പിച്ചാല്‍ സുരക്ഷിതമായി തന്നെ കോടീശ്വരനാകാം.

English Summary: Earn lakhs by investing just Rs 70 per day!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds