1. News

കെ എസ് ഇ ബി - ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം

വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവ SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് "ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം".

Arun T
വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ
വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ

വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവ SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് "ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം".

13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.

ലിങ്ക് ഇതാണ് : http://hris.kseb.in/OMSWeb/registration

കോവിഡ് വ്യാപനം കണക്കിലെടുത്ത് കെ എസ് ഇ ബി ഓഫീസുകൾ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുന്നതാവും അഭികാമ്യം. എന്നാൽ അത്യാവശ്യകാര്യങ്ങൾക്ക് കെ എസ് ഇ ബി സെക്ഷൻ ഓഫീസുകൾ സന്ദർശിക്കാനാഗ്രഹിക്കുന്നവർ തിരക്ക് ഒഴിവാക്കാൻ ഒരുക്കിയിരിക്കുന്ന വിർച്വൽ ക്യൂ സംവിധാനമായ- 'ഇ സമയം' ഉപയോഗപ്പെടുത്തേണ്ടതാണ്. ഇത്തരത്തിൽ ടോക്കണെടുക്കുന്നവർക്ക് മാത്രമായി സെക്ഷൻ ഓഫീസ് സന്ദർശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓഫീസ് സന്ദർശനത്തിനുള്ള ടോക്കൺ esamayam.kseb.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റിൽ ഫോൺ നമ്പർ നൽകിയാൽ ഒ ടി പി ലഭിക്കും. ഈ ഒ ടി പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് പേരും മറ്റ് വിവരങ്ങളും നൽകാം. തുടർന്ന് സന്ദർശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദർശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കൺ നമ്പരും സമയവും എസ്‌ എം എസായി ലഭിക്കും.

അതുപോലെ, പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി കെ എസ് ഇ ബിയുടെ 'സർവ്വീസസ് അറ്റ് ഡോർസ്റ്റെപ്' സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർകെയർ നമ്പരിൽ വിളിച്ച് സേവനം ആവശ്യപ്പെടാം.

English Summary: electricity bill alert system by kseb : one can get access to all kseb problems

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds