Updated on: 18 May, 2021 6:02 AM IST
വെറ്ററിനറി സയൻസ്

ഇന്ത്യൻ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾ ജാപ്പനീസ് സർക്കാർ (MEXT) ഏർപ്പെടുത്തിയിട്ടുണ്ട്.For Indian students various scholarships are made by Japanese government

ഈമാസം 28 വരെ അപേക്ഷ സ്വീകരിക്കുന്ന ഏതാനും സ്കോളർഷിപ്പുകൾ സംബന്ധിച്ച സൂചനകൾ കാണുക. അപേക്ഷാരീതിയടക്കം വിശദവിവരങ്ങൾ ഇന്ത്യയിലെ ജാപ്പനീസ് എംബസിയുടെ 

https://www.in.emb-japan.go.jp എന്ന സൈറ്റിലെ Education ലിങ്കിലുണ്ട് . Embassy of Japan in India, Plot No. 4&5, 50-G Shantipath. Chanakyapuri, New Delhi-110021 65

അപേക്ഷകർ 1997 ഏപ്രിൽ രണ്ടിനു ശേഷം ജനിച്ചവരാകണം. പ്രതിമാസം ഉദ്ദേശം 1.17 ലക്ഷം യെൻ (80,000 രൂപ) സഹായം ലഭിക്കും . ഫീസില്ല. വിമാനയാത്ര സൗജന്യം. 2022 ഏപ്രിലിൽ ക്ലാസ് തുടങ്ങും. കോവിഡ് കാരണം തീയതികളിൽ മാറ്റം വരികയോ ഇത്തവണത്തെ പദ്ധതി റദ്ദ് ചെയ്യുകയോ ആകാം.

1) അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസ്: ബാച്ചിലർ ബിരുദം വരെ. സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്, ഇക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാത്സ് , ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, സിവിൽ / ഇലക്ട്രിക്കൽ / മെക്കാനിക്കൽ കെമിക്കൽ മെറ്റലർജിക്കൽ മൈനിങ് എൻജി, ഐടി, ആർക്കിടെക്ചർ, അഗ്രികൾചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, ഫിഷറീസ്, ഫുഡ് സയൻസ്, ഫാർമസി തുടങ്ങി വിവിധ വിഷയങ്ങൾ. 65 % മാർക്കോടെ പ്ലസ്ടൂ വേണം. ജാപ്പനീസ് ഭാഷയും പ്രാഥമിക വിഷയങ്ങളും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ കോഴ്സ് അടക്കം 5 വർഷത്തെ പഠനം. 15 പേർക്കു സഹായം.

2) കോളജ് ഓഫ് ടെക്നോളജി: അസോഷ്യേറ്റ് ഡിഗ്രി (ഡിപ്ലോമ) വരെ. മെക്കാനിക്കൽ ഇലക്ട്രിക്കൽ & ഇലക്ട്രോണി ക്സ് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ & നെറ്റ്വർക് / മെറ്റീരിയൽസ് / സിവിൽ / മാരിടൈം എൻജി, ആർക്കിടെക്ചർ തുടങ്ങിയ വിഷയങ്ങൾ. 65 % മാർ ക്കോടെ പ്ലസ്ടൂ വേണം. ജാപ്പനീസ് ഭാഷയും പ്രാഥമിക വിഷയങ്ങളും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ കോഴ്സ് അടക്കം 4 വർഷത്തെ പാനം. 15 പേർക്കു സഹായം

3) സ്പെഷലൈസ്ഡ് ട്രെയിനിങ് കോളജ്: അണ്ടർ ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ്. ടെക്നോളജി, പഴ്സനൽ കെയർ & ന്യൂട്രീഷൻ, എജ്യുക്കേഷൻ & വെൽഫെയർ, ബിസിനസ്, ഫാഷൻ & ഹോം ഇക്കണോമിക്സ്, കൾചർ & ജനറൽ എജ്യുക്കേഷൻ. പ്ലസ്ടൂ വേണം. 

ജാപ്പനീസ് ഭാഷയും പ്രാ ഥമിക വിഷയങ്ങളും ഉൾക്കൊള്ളുന്ന ഒരു വർഷത്തെ കോഴ്സ് അടക്കം 3 വർഷത്തെ പഠനം. 18 പേർക്കു സഹായം.

English Summary: Embassy of Japan in India:Studying in Japan
Published on: 17 May 2021, 02:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now