1. News

ജനന തീയതി തെളിയിക്കുന്നതിന് ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ

പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്.

Saranya Sasidharan
EPFO will not accept Aadhaar to prove date of birth
EPFO will not accept Aadhaar to prove date of birth

1. ജനന തീയതി തെളിയിക്കുന്നതിന് ആധാർ സ്വീകരിക്കില്ലെന്ന് ഇപിഎഫ്ഒ. പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാർ ഉപയോഗിക്കാനാകില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ജനനതീയതിക്ക് തെളിവായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ സമർപ്പിക്കണം. എന്നാൽ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയൽ രേഖ തന്നെയാണ് ആധാർ.

2. കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ചാണകം പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റിന് യന്ത്രങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 1.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.പദ്ധതിയുടെ ഭാഗമായി സൂക്ഷ്മാണുക്കൾ നശിക്കാത്ത ഗുണമേൻമയുള്ള നല്ലയിനം ചാണകവളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലഭ്യമാകാൻ സാധിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

3. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരി 30നു കോട്ടയം ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. 30നു കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10ന് സിറ്റിംഗ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകുനനതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

4. സംസ്ഥാന കൃഷി വകുപ്പിന്റെ നേത്യത്വത്തില്‍ എ.പി.ഇ.ഡി.എ (APEDA) അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കും. അപ്പേഡാ അംഗീകരിച്ചിട്ടുളള എന്‍.പി.ഒ.പി (NPOP) സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുളള തേര്‍ഡ് പാര്‍ട്ടി സര്‍ട്ടിഫിക്കേഷന് പദ്ധതിയ്ക്കാണ് കൃഷിവകുപ്പ് ആരംഭം കുറിച്ചത്. ഈ ത്രിവത്സര പദ്ധതി പ്രകാരം നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങള്‍ക്കുള്ള ഫീസും, കര്‍ഷകന്റെ കൃഷിയിടം ജൈവവല്‍ക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് വഹിക്കും. ഇതിന് ആവശ്യമായ അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു

English Summary: EPFO will not accept Aadhaar to prove date of birth

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds