1. News

എല്ലാവർക്കും തുല്യ തൊഴിലവസരം ഉറപ്പാക്കും - കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീൺ പവാർ

വികസിത ഭാരതത്തിനായി എല്ലാവർക്കും തുല്യ തൊഴിൽ അവസരം ഉറപ്പാക്കുകയാണ് റോസ്ഗാർ മേളയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ പറഞ്ഞു. റോസ്ഗർ മേളയുടെ 11-ാം ഘട്ടത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. യുവാക്കളാണ് രാജ്യ പുരോഗതിയുടെ പ്രധാന ഘടകം.

Meera Sandeep
എല്ലാവർക്കും തുല്യ തൊഴിലവസരം ഉറപ്പാക്കും - കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീൺ പവാർ
എല്ലാവർക്കും തുല്യ തൊഴിലവസരം ഉറപ്പാക്കും - കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീൺ പവാർ

തിരുവനന്തപുരം: വികസിത ഭാരതത്തിനായി എല്ലാവർക്കും തുല്യ തൊഴിൽ അവസരം ഉറപ്പാക്കുകയാണ് റോസ്ഗാർ മേളയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ പറഞ്ഞു. റോസ്ഗർ മേളയുടെ 11-ാം ഘട്ടത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. യുവാക്കളാണ് രാജ്യ പുരോഗതിയുടെ പ്രധാന ഘടകം.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ കേന്ദ്ര സേനകളിൽ 26,146 കോൺസ്റ്റബിൾ, റൈഫിൾമാൻ ഒഴിവുകൾ

നൈപുണ്യ പരിശീലനം നേടുന്നതും സര്‍വ്വപ്രധാനമാണ്. ഈ ലക്ഷ്യത്തോടെയാണ് സ്കിൽ ഇന്ത്യയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാൻഡ് അപ്പ്‌ ഇന്ത്യയും കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചത്. എല്ലാ പൗരന്മാർക്കും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ ഭാരതി പ്രവീൺ പവാർ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിയമനം ലഭിച്ചവരെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്‌ത്‌ വേദിയിൽ പ്രദർശിപ്പിച്ചു. കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ 60 ഉദ്യോഗാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/11/2023)

റെയിൽവേ, കേന്ദ്രീയ വിദ്യാലയ, തപാൽ വകുപ്പ്, എൽപിഎസ് സി, ഐസർ, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി, എസ് ബി ഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് നിയമനം നൽകിയത്. തിരുവനന്തപുരം ആദായ നികുതി വകുപ്പ് മുഖ്യ കമ്മീഷണർ ശ്രീ ലളിത് കൃഷ്ണൻ സിംഗ് ദെഹിയ, ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണർ ശ്രീമതി വി എസ് ശ്രീലേഖ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English Summary: Equal employment opp be ensured for all: Union Minister of State Bharti Praveen Pawar

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds