1. News

എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെല്ലാനത്ത് മോക്ഡ്രിൽ നടത്തി

എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി. കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ ഉയരത്തിൽ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മാതൃക നടത്തിയത്.

K B Bainda

എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി.

കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ ഉയരത്തിൽ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മാതൃക നടത്തിയത്.

കോവിഡ് 19 സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യമായി പാലിച്ചാണ് മോക്ഡ്രിൽ നടത്തിയത്. അതിനാൽ തന്നെ പൊതുജനങ്ങളെ പരിപാടിയിൽ നിന്നും ഒഴിവാക്കി. ഇൻ്റർ ഏജൻസി ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയിലെ വോളണ്ടിയർമാരാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്.

ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഓരോ ജനവിഭാഗങ്ങൾക്കുമായി പ്രത്യേകം ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്.

ചെല്ലാനം സെൻ്റ്. മേരീസ് സ്കൂൾ ജനറൽ വിഭാഗത്തിനും, പുത്തൻതോട് ഗവ. ഹൈസ്കൂൾ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവർക്കും, ലിയോ പബ്ലിക് സ്കൂൾ 65 വയസിന് മുകളിൽ പ്രായമായവർക്കും കുട്ടികൾക്കും, ചെല്ലാനം കോർട്ടിന ആശുപത്രി പനിയുടെ ലക്ഷണമുള്ളവർക്കുമായാണ് തുറന്നിട്ടുള്ളത്. നിലവിൽ എല്ലാ ക്യാമ്പുകളിലുമായി 15 പേരുണ്ട്.

റവന്യൂ, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് , ഫിഷറീസ്, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിൽ പങ്കെടുത്തു. Officers from the Revenue, Firefighters, Police, Health, Motor Vehicles Department, Fisheries and Panchayat Departments attended the mockdrills.

തുടർന്ന് ചെല്ലാനം പഞ്ചായത്തിൽ അവലോകന യോഗം നടന്നു. യോഗത്തിന് ശേഷം ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ചു.

ഉച്ചകഴിഞ്ഞ് 4.15 ന് എത്തിയ സന്ദേശം അഞ്ച് മിനിറ്റകം തന്നെ തഹസിൽദാർ, പോലീസ്, ഫയർഫോഴ്സ്, ഡി.എം.ഒ എന്നിവർക്ക് കൈമാറി. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും സന്ദേശങ്ങൾ നൽകി.

ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ കളക്ടർ എസ്.സുഹാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അസി. കളക്ടർ രോഹിത് ശർമ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ പ്രദീപ്, മട്ടാഞ്ചേരി എ.സി.പി ജി.ഡി വിജയകുമാർ, കൊച്ചി താലൂക്ക് അഡീഷണൽ തഹസിൽദാർ ജോൺസൺ ജോർജ്, മട്ടാഞ്ചേരി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി ജോസി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തേനീച്ച വളർത്തലിൽ റബ്ബർ ബോർഡ് നടത്തുന്ന ഓൺലൈൻ പരിശീലനം

English Summary: Ernakulam District Disaster Relief Authority conducted the mockdrill at chellanam

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds