Updated on: 4 December, 2020 11:19 PM IST

റിപ്പോർട്ട്:

ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റൻറ്
ആനക്കര കൃഷിഭവൻ
mob:9745632828

കാലവിസ്മൃതിയിലായേക്കാവുന്ന ഒന്നാം വിള വിരിപ്പ് നെൽകൃഷിയെ, വർഷങ്ങൾക്കിപ്പുറം. തിരിച്ചെടുക്കലിന്റെ, വലിയൊരു കാർഷിക ഗതി മാറ്റത്തിനായുള്ള ഓർമ്മപ്പെടുത്തലുകൾ പറഞ്ഞു വെക്കുന്ന ഇടപെടലുകളാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ നിന്നും നമ്മിലേക്ക് പകർത്തപ്പെടുന്നത് .

ഒരു കാലത്ത് മൂന്ന് വിള കാലങ്ങളാൽ സമൃദ്ധമായ പാടശേഖരം. കാലാന്തരത്തിൽ ജലദൗർലഭ്യത്തിന്റെ രൂക്ഷതയിൽ രണ്ടാം വിളയിലേക്കൊതുങ്ങി.

ഇപ്പോഴിത കാലങ്ങൾക്ക് ശേഷം വിരിപ്പ് കൃഷിയും തിരിച്ചെത്തുകയാണ്,

നൂറ് ഏക്കറിൽ നടക്കുന്ന കാർഷിക മുന്നേറ്റത്തിന് വഴിത്തിരിവായത്.  കോവിഡ് മാഹാമാരിയുടെ രൂക്ഷതയിൽ ഒരു പക്ഷെ സൃഷ്ടിക്കപ്പെടാവുന്ന ഭക്ഷ്യക്ഷാമത്തിന്റെ ഓർമ്മപ്പെടുത്തലാണ്.

ഇന്ത്യയിലും, വിദേശത്തുമുള്ള അംഗങ്ങൾ ചേർന്ന സ്വാമി വിദ്യാനന്ദപുരിയുടെ ജനക നന്ദിനി ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ നിറഞ്ഞ സജീവ കാർഷിക ചർച്ചകളിൽ. സ്വാമി വിദ്യാനന്ദപുരി ഏറ്റെടുക്കാമെങ്കിൽ വിരിപ്പ് നെൽകൃഷി ചെയ്യാമെന്ന തീരുമാനത്തിലെത്തി, അങ്ങിനെ കൂട്ടായ്മയിലെ നുറോളം അംഗങ്ങളുടെ മുതൽമുടക്കിൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

Under the leadership of Swami vidyananda Puri the members of Janak Nandini Facebook group planned for paddy cultivation

ഒന്നാം വിള രണ്ടാം വിള നെൽകൃഷിയെ ബാധിക്കുമെന്ന ആശങ്കയിൽ പല കർഷകരും കൃഷിക്കായ് സ്ഥലം വിട്ടു നല്കുവാൻ മടിച്ചു നിന്നു, ഒടുവിൽ ചാലിശ്ശേരി കൃഷിഭവൻ ഇടപെട്ടു.

രണ്ടാം വിളക്ക് മുൻപ് സ്ഥലം വിട്ടു നല്കാം എന്ന വാക്കുറപ്പിൽ മൂപ്പ് കുറഞ്ഞ ''ഹ്രസ്വയും" "മനുരത്ന " നെല്ലിനവും കൃഷിയിറക്കുവാൻ കൃഷിഭവൻ നിർദ്ദേശിച്ചു.

ഇതോടെ കർഷകർ കൃഷിക്കായ് സ്ഥലങ്ങൾ വിട്ടു നല്കി. ഇതോടെ വിരിപ്പ് കൃഷിക്ക് പച്ചപ്പൊരുങ്ങി.

പൊൻമണി, അന്നപൂർണ, കരുണ പാടശേഖര സമിതി പ്രദേശങ്ങളിലായ്

ചാലിശ്ശേരി ഗ്രാമപഞ്ചായത്തും, കൃഷി ഭവനും, ജനക നന്ദിനി ഫെയ്സ് ബുക്ക് കൂട്ടായ്മയും, പടിഞ്ഞാറെ പട്ടിശ്ശേരിയിലെ യുവ - ഒമേഗ ക്ലബ്ബും സംയുക്തമായ് നടപ്പിലാക്കുന്ന

നൂറ് ഏക്കർ ക്ലബ്ബ് നെൽകൃഷിയുടെ ഉദ്ഘാടന കർമ്മം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനി വിനുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് അക്ബർ ഫൈസൽ മാസ്റ്റർ നിർവ്വഹിച്ചു.

This paddy cultivation was done with the corporation of challi sheri village panchayat, Janak Nandini Facebook group, and yuva Omega club

തൃത്താല  കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോസിലിന്റ് മുഖ്യാതിഥിയായെത്തിയ യോഗത്തിൽ കൃഷി ഓഫിസർ സഹന പദ്ധതി വിശദീകരണം നിർവ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോയക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം സുധീഷ്, അസിസ്റ്റന്റ് കൃഷി ഓഫിസർമാരായ മനോജ്, രജനി തുടങ്ങിയവർ പ്രസംഗിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകലോക പരിസ്ഥിതി ദിനാചരണം

English Summary: Facebook group does hundred acre paddy family
Published on: 04 June 2020, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now