1. News

കാലാവസ്ഥ വ്യതിയാനം നേരിടുന്ന കർഷകർക്കു ധനസഹായം വർധിപ്പിക്കണം..കൂടുതൽ കൃഷി വാർത്തകൾ...

G20 ആദ്യ അഗ്രികൾച്ചർ ഡെപ്യൂട്ടീ ഉദ്യോഗസ്‌ഥരുടെ മീറ്റിംഗിൽ 'കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ കർഷകർക്ക്, കാലാവസ്ഥ ധനസഹായം നൽകണമെന്ന് G20 അംഗങ്ങൾ അറിയിച്ചതായി കാർഷിക സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു.

Raveena M Prakash

1. രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (PACS), ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം PACS /ഡയറി/മത്സ്യബന്ധന സഹകരണസംഘങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ നടത്തിപ്പിനായുള്ള കർമ്മപദ്ധതി നബാർഡും നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും (NDBB) നാഷണൽ ഫിഷറി ഡെവലപ്‌മെന്റ് ബോർഡും (NFDB) തയ്യാറാക്കുമെന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2. കേരള സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023നോട്, അനുബന്ധിച്ച് നടത്തുന്ന DPR ക്ലിനിക്കിന്റെ ഉദ്ഘാടനം തിരുവനന്തപുരം വെണ്‍പാലവട്ട സമേതിയില്‍ വച്ച് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംരംഭകര്‍ക്കും, അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ലഭിക്കുന്നതിനോടൊപ്പം, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ലഭിക്കും. വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും ക്ലിനിക്കില്‍ പങ്കെടുക്കും. ഫെബ്രുവരി 17 വരെയാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. www.vaigakerala.com എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 50 സംരംഭകര്‍ക്കാണ് ഈ അവസരം ലഭിക്കുക.

3. കാലാവസ്ഥാ വ്യതിയാനം മൂലം വേനൽക്കാലമാവും, മുൻപു ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഗ്നിബാധ തുടങ്ങിയ സാഹചര്യം ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏത് തരം തീപിടിത്തവും ഉടൻ തന്നെ അടുത്തുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിസുരക്ഷാ വകുപ്പിനെ 101 എന്ന നമ്പറിൽ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

4. റബ്ബര്‍ നഴ്‌സറികളില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് റബ്ബര്‍ ബോർഡ് അറിയിച്ചു. മുക്കട റബ്ബര്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. കൂടാതെ www.rubberboard.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481–2576622 എന്ന ഫോണ്‍ നമ്പരിലോ, റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററു നമ്പറായ 8848880279 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

5. കേരളത്തിലെ ക്ഷീര വികസനമേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍ക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പടവ് 2023 സംസ്ഥാന ക്ഷീരസംഗമം അവലോകനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉല്‍പ്പാദന രംഗത്ത്, കൂടുതല്‍ വ്യവസായവല്‍ക്കരണത്തിന് തയ്യാറെടുക്കുകയാണെന്നും, ഈ മേഖലയില്‍ വനിത സ്വയം തൊഴില്‍ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6. 10 മാസകാലയളവിൽ കേരളത്തിലുടനീളം 1,32,500 സംരംഭങ്ങളും, 2.85 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് സംരംഭകവർഷം പദ്ധതി. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാറിന്റെ പിന്തുണ, പശ്ചാത്തല സൗകര്യങ്ങള്‍, വനിത സംരംഭകർ, തുടങ്ങി വ്യത്യസ്ത കാരണങ്ങൾ കൊണ്ട് രാജ്യത്തിൽ തന്നെ വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് ഈ പദ്ധതി എന്നും, വ്യവസായ മേഖലയിലും കേരളത്തിൻ്റേതായ മാതൃക നിർമ്മിക്കാൻ പദ്ധതി മൂലം സാധിച്ചുവെന്ന് കേരള വ്യവസായ നിയമവകുപ്പ് മന്ത്രി P. രാജീവ് പറഞ്ഞു.

7. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് കേരള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത് എന്ന് മന്ത്രി കൂട്ടിചേർത്തു.

8. രാജ്യത്തു, 2023 -24 കാർഷിക വർഷത്തിലെ പ്രധാന വിളകളുടെ ഉൽപാദനത്തിന്റെ രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കി. നടപ്പ് കാർഷിക വർഷത്തിൽ 3235.54 ലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. മുൻകൂർ എസ്റ്റിമേറ്റുകളിൽ മില്ലേറ്റുകളുടെ ഉൽപ്പാദനത്തിലെ ഉത്തേജനത്തെ അഭിനന്ദിച്ച കേന്ദ്ര മന്ത്രി, വരും വർഷങ്ങളിൽ മില്ലെറ്റ് ഉൽപാദനത്തിലും ഉപയോഗത്തിലും വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അറിയിച്ചു.

9. G20 ആദ്യ അഗ്രികൾച്ചർ ഡെപ്യൂട്ടീ ഉദ്യോഗസ്‌ഥരുടെ മീറ്റിംഗിൽ 'കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ കർഷകർക്ക്, കാലാവസ്ഥ ധനസഹായം നൽകണമെന്ന് G20 അംഗങ്ങൾ അറിയിച്ചതായി കാർഷിക സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. ധനസഹായത്തിന്റെ കാര്യത്തിൽ കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

10. കേരള തീരത്ത്, ഇന്ന് രാത്രി 1 മുതൽ 2 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, മൽസ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകി.

ബന്ധപ്പെട്ട വാർത്തകൾ: Kulhad Tea: ചായ കുടിക്കാം, കപ്പ് കഴിക്കാം, മില്ലറ്റുക്കൊണ്ട് 'കുൽഹഡ്സ്' അവതരിപ്പിച്ച് കർഷകർ

English Summary: Farmers affecting Climate change will need to get financial assistance says agricultural secretary

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds