1. News

പാഷൻ ഫ്രൂട്ടിനെ അംഗീകൃത കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന് കർഷകർ

പാഷൻ ഫ്രൂട്ടിനെ അംഗീകൃത കാർഷിക ഫലവർഗ്ഗ വിളയായി പ്രഖ്യാപിക്കണമെന്ന് അമ്പലവയലിൽ പാഷൻ ഫ്രൂട്ടിനെ സംബന്ധിച്ച ശില്പശാലയിൽ കർഷകർ ആവശ്യപ്പെട്ടു.

KJ Staff

പാഷന്‍ ഫ്രൂട്ടിനെ അംഗീകൃത കാര്‍ഷിക ഫലവര്‍ഗ്ഗ വിളയായി പ്രഖ്യാപിക്കണമെന്ന് അമ്പലവയലില്‍ പാഷന്‍ ഫ്രൂട്ടിനെ സംബന്ധിച്ച ശില്പശാലയില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഷയാവതരണം നടത്തിയ പാഷന്‍ ഫ്രൂട്ട് കൃഷിയിലെ വിദഗ്ധന്‍ ഡോ: പി.പി. ജോയ് പറഞ്ഞു.

നിലവില്‍ കാര്‍ഷിക വിളകളുടെ പട്ടികയിലോ ഫലവര്‍ഗ്ഗവിളകളുടെ പട്ടികയിലോ ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ നിലവില്‍ ധാരാളം കര്‍ഷകര്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ചെറുകിട രീതിയിലും വ്യവസായിക അടിസ്ഥാനത്തിലും ഈ കൃഷി വ്യാപകമായി വരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിളകളുടെ ലിസ്റ്റില്‍ പ്പെടാത്തതിനാല്‍ സാമ്പത്തിക സഹായമോ വിളനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരമോ നല്‍കുന്നില്ല. പാഷന്‍ ഫ്രൂട്ടിന്റെ ധാരാളം സംസ്‌കരണ കേന്ദ്രങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളം വളര്‍ന്നു വരുന്നുണ്ട്.

പാക്കേജ് ഓഫ് പ്രാക്ടീസ്, ഇനം, സഹായങ്ങള്‍, സംസ്‌കണം, വിപണി തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടല്‍ വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. പുതിയ കൃഷിരീതികളുടെ പ്രയോഗം, വിളവെടുപ്പിന് ശേഷമുള്ള പരിചരണം, വിപണി ശക്തിപ്പെടുത്തല്‍, കൃഷി പരിശീലന ക്ലാസ്സുകള്‍, തൊഴില്‍ ലഭ്യത ഉറപ്പു വരുത്തല്‍, ഉല്‍പന്ന വിപുലീകരണവും കയറ്റുമതിയും ,പരിസ്ഥിതി സംരക്ഷണം, സമഗ്ര ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം.

വയനാടിനെ പ്രത്യേക ഫലവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുത്ത രണ്ട് പഞ്ചായത്തുകളില്‍ മാത്രമല്ല താല്‍പര്യമുള്ള എല്ലാ കര്‍ഷകര്‍ക്കും സഹായം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നിലവില്‍ ഇതൊരു അംഗീകൃത വിളയല്ലെങ്കിലും വിപണിയില്‍ നല്ല ഡിമാന്‍ഡുള്ളതിനാല്‍ കര്‍ഷക പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ തല്‍പരരാണെന്ന് ശില്പശാലയില്‍ പങ്കെടുത്ത കര്‍ഷകര്‍ പറഞ്ഞു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ശില്പശാലയില്‍ പങ്കെടുത്തു.

 

English Summary: Farmers demand to declare passion fruit as a recognized agricultural crop

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds