Updated on: 4 December, 2020 11:19 PM IST
ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ ആരംഭിച്ചു.

 

 

 

 

ഇടുക്കി: സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയായ ഏലം കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ ആരംഭിച്ചു. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി(വിജിസിപിസി), വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവരാണ് പുതിയ ഓൺലൈൻ ലേലക്കമ്പനികൾ ആരംഭിച്ചത്. വിജിസിപിസി ഓൺലൈൻ ലേലം കഴിഞ്ഞ ദിവസം തുടങ്ങി. 25700 കിലോ ഏലമാണു ലേലത്തിന് എത്തിക്കുന്നത്. 25,700 kg of cardamom is being auctioned
ബോഡിനായ്ക്കന്നൂരിലെ സിപിഎ ഹാളിലും കമ്പനിയുടെ വണ്ടൻമേട്ടിലെ ഓഫിസിലുമായാണ് സാംപിൾ പ്രദർശിപ്പിക്കുക. കേന്ദ്ര സർക്കാരിന്‍റെ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ്(പ്രെമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് പ്രകാരമാണു പുതിയ ലേലക്കമ്പനികൾ തുടങ്ങിയത്.
നിലവിലുള്ള ലേല സംവിധാനം വഴി കർഷകർക്ക് ഉൽപന്നത്തിന്റെ വില ലഭിക്കണമെങ്കിൽ 21 ദിവസം വരെ കാത്തിരിക്കണം. പണം നേരത്തേ ആവശ്യപ്പെടുന്നവർക്ക് 24% വരെ പലിശ ഈടാക്കിക്കൊണ്ടാണു ലേലക്കമ്പനികൾ പണം നൽകുക. പുതിയ കമ്പനി വന്നതോടെ, 3 ദിവസത്തിനകം കർഷകന്‍റെ അക്കൗണ്ടിൽ പണമെത്തും. ഡിസംബർ ആദ്യവാരത്തോടെ ലേലം ആരംഭിക്കാനാണു ഗ്രേവേഴ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നത്

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബറും ഓൺലൈനായി വിൽക്കാം; കേരളത്തിലെ പ്ലാന്റേഴ്സ് സംഘടന റബ്ബർ വ്യാപാരത്തിൻറെ ഇ- വ്യാപാര പ്ലാറ്റ്ഫോമിനെ എതിർക്കുന്നു

#Farmer #Cardamom #Campanies #Auction #Agriculture #Krishi
.

English Summary: Farmers-led companies no longer auction cardamom
Published on: 01 November 2020, 05:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now