പ്രളയം: എറണാകുളം ജില്ലയില്‍ കാർഷിക മേഖലയ്ക് 204 കോടി രൂപയുടെ നാശനഷ്ടം

Tuesday, 04 September 2018 02:32 PM By KJ KERALA STAFF

കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ  കൃഷിവകുപ്പിന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 204 കോടി രൂപയുടെ നഷ്ടമാണ് എറണാകുളം ജില്ലയിലാകമാനം  കണക്കാക്കുന്നത്.

 വാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. കുലച്ച വാഴകൾ തന്നെ 75 ലക്ഷത്തോളം നശിച്ചു . റബ്ബർ കൃഷിയാണ് രണ്ടാം സ്ഥാനത്ത് .39 ,725 റബ്ബർമരങ്ങൾ പ്രളയത്തിൽ നശിച്ചു. ഇതുകൂടാതെ ജാതി, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ, മരച്ചീനി, കുരുമുളക്, എന്നിവയ്ക്കാണ് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. 6481 ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ കുതിർന്നത് . ഇതുകൂടാതെ 13500 ഹെക്ടർ നെൽകൃഷിയും നശിച്ചു. നെടുമ്പാശ്ശേരി, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, പറവൂർ ,പിറവം മേഖലകളിലാണ് കൃഷിനാശം കൂടുതലായി സംഭവിച്ചിരിക്കുന്നത്. 

 വൈറ്റിലയിലെ തെങ്ങ് നഴ്സറിയിൽ 1,94,900 രൂപയുടെ നടീൽവസ്തുക്കൾ നശിച്ചു. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ നടീൽവസ്തുക്കൾ, കുളം, ഇൻഫ്രാസ്ട്രക്ചർ, ജലസേചന പദ്ധതികൾ, പെരിയാറിന്റെ സംരക്ഷണ ഭിത്തി,കാർഷിക യന്ത്രോപകരണങ്ങൾ, എന്നിവ നശിച്ചത് മൂലം മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവയിലെ ഫാമിൽ കാർഷിക യന്ത്രോപകരണങ്ങൾ, ബോട്ട് എഞ്ചിൻ, വളർത്തുമൃഗങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു.

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.