നഗരോത്സവ പുഷ്പമേള പത്തനംതിട്ടയില്‍

Friday, 16 March 2018 02:50 PM By KJ KERALA STAFF

പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവ പുഷ്പമേള ഏപ്രില്‍ അഞ്ചു മുതല്‍ 15 വരെ ജില്ലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള പൂക്കളുടെ വിപണനവും പ്രദര്‍ശനവും മേളയുടെ ആകര്‍ഷണമാവും. കൂടാതെ അമ്പതോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട റോസാപ്പൂക്കളും മേളയ്ക്ക് വര്‍ണപ്പൊലിമപകരും.

പുഷ്പമേളയോടനുബന്ധിച്ച് വാഴമഹോത്സവവും സംഘടിപ്പിക്കും. സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വലിയ വാഴമഹോത്സവത്തിനാണ് നഗരം സാക്ഷിയായുക.

ശീതീകരിച്ച നൂറിലധികം വിപണന സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. കാര്‍ഷിക വിപണനമേള, ജൈവ പച്ചക്കറികളുടെ വിപണനം, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, തേന്‍ ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവയും മേളയിലുണ്ടാകും. എല്ലാ ദിവസവും സെമിനാറുകള്‍, വിവിധ കലാമത്സരങ്ങള്‍, കലാസന്ധ്യ എന്നിവയുമുണ്ടാകും.

അശരണരായവരെയും പാവപ്പെട്ട രോഗികളെയും സഹായിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് മേള സംഘടിപ്പിക്കുന്നതെന്ന് നഗരസഭ ചേയര്‍പേഴ്സണ്‍ രജനി പ്രദീപും വൈസ് ചെയര്‍മാനും പുഷ്പോത്സവം കോ-ഓര്‍ഡിനേറ്ററുമായ പി. കെ. ബേക്കബും അറിയി്ച്ചു.

നഗരസഭ പുഷ്പമേയുടെ ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു. ലോഗോ മാര്‍ച്ച് 23 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400055525

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.